സ്വര്‍ണവില ഇന്ന് കുത്തനെ താഴേക്ക്; പവന് 400 രൂപ കുറഞ്ഞു

ജനുവരിയിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണവില 38000 രൂപയിലേക്ക് താഴ്ന്നത്.

Update:2021-01-07 16:50 IST

കേരളത്തില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും താഴേക്ക്. കഴിഞ്ഞ രണ്ട് ദിവസമായി ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കായിരുന്ന വ്യാപാരം നടത്തിരുന്നത്. ഇന്ന് പവന് ഒറ്റയടിക്ക് 400 രൂപ കുറഞ്ഞ് 38000 രൂപയാകുകയായിരുന്നു. ഒരു ഗ്രാമിന് 4750 രൂപയാണ് ഇന്നത്തെ വില. 2021 ലെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില പവന് 37440 രൂപ എന്നതായിരുന്നു. ജനുവരി ഒന്നിന് രേഖപ്പെടുത്തിയ വിലയാണ് ഇത്. അതേസമയം ഇന്ത്യന്‍ വിപണികളില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു.

എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ ഇന്ന് 10 ഗ്രാമിന് 0.54 ശതമാനം ഉയര്‍ന്ന് 50,781 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.23 ശതമാനമാണ് ഉയര്‍ന്നത്. വെള്ളി കിലോയ്ക്ക് 69,580 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 1230 രൂപ ഇടിഞ്ഞപ്പോള്‍ വെള്ളി കിലോഗ്രാമിന് 1,700 രൂപ കുറവ് പ്രകടമാക്കിയിരുന്നു.
ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണം 0.2 ശതമാനം ഉയര്‍ന്ന് 1,922.81 ഡോളറിലെത്തി. സ്വര്‍ണ വില കഴിഞ്ഞ സെഷനില്‍ 2.5% വരെ ഇടിഞ്ഞെങ്കിലും ഇന്ന് വീണ്ടും ഉയരുകയായിരുന്നു. വെള്ളി വില ഔണ്‍സിന് 0.4 ശതമാനം ഇടിഞ്ഞ് 27.19 ഡോളറിലെത്തി. പ്ലാറ്റിനം വില 1,101.33 ഡോളറായി. മറ്റ് വിലയേറിയ ലോഹങ്ങളില്‍ പലേഡിയം വില 0.1 ശതമാനം ഇടിഞ്ഞ് 2,437.23 ഡോളറിലെത്തി.
സംസ്ഥാനത്തെ സ്വര്‍ണ റീറ്റെയ്ല്‍ വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് പ്രകടമാകുന്നത്. പുതുവര്‍ഷത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടെന്ന് കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജൂവല്‍റി സെയ്ല്‍സ് വിഭാഗത്തില്‍ നിന്നുള്ളവര്‍ പറയുന്നു. സ്വര്‍ണവില വര്‍ധനവ് ആണെങ്കിലും പലര്‍ക്കും ജനുവരി ആദ്യ വാരം മികച്ച വില്‍പ്പന നേടാനായി.


Tags:    

Similar News