താഴ്ചയില്‍ നിന്ന് ഒക്‌റ്റോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം

Update: 2020-10-06 07:55 GMT

ഒക്‌റ്റോബറിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന സ്വര്‍ണം ഒറ്റദിവസം കൊണ്ട് കുതിപ്പിലേക്ക്. ചൊവ്വാഴ്ച പവന് 360 രൂപ ഉയര്‍ന്ന് 37480 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4685 രൂപ. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. പവന് 37120 രൂപയായിരുന്നു സ്വര്‍ണ വില. എന്നാല്‍ ദേശീയ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു.

ചൊവ്വാഴ്ച എംസിഎക്സില്‍ ഡിസംബര്‍ ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 0.15 ശതമാനം ഇടിഞ്ഞ് 50,550 രൂപയായി. വെള്ളി ഫ്യൂച്ചറുകള്‍ 0.12 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 61,868 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.1 ശതമാനം ഉയര്‍ന്നിരുന്നു. ഇന്നലത്തെ ഏറ്റവും താഴ്ന്ന നിരക്കായ 50,030 ല്‍ നിന്ന് വെള്ളി വില ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി.

ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ സെഷനില്‍ രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നതിന് ശേഷമാണ് മാറ്റമില്ലാതെ വില തുടരുന്നത്. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 1,912.49 ഡോളറാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച ഇത് 1,918.36 ഡോളറായിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 24.37 ഡോളറിലും പ്ലാറ്റിനം 0.1 ശതമാനം ഉയര്‍ന്ന് 897.99 ഡോളറിലും പല്ലേഡിയം 0.2 ശതമാനം ഇടിഞ്ഞ് 2,356.85 ലും എത്തി.

യുഎസ് സാമ്പത്തിക ഡേറ്റയുടെ സമ്മിശ്ര നില, കോവിഡ് വ്യാപനത്തിലെ വര്‍ധനവ്, ഉത്തേജക നടപടികളുടെ കാലതാമസം, വാക്‌സിന്‍ വ്യാപനം വൈകല്‍ എന്നിവയെല്ലാം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലെ ആശങ്ക നിലനിര്‍ത്തുന്നു. സ്വര്‍ണത്തിന്റെ നിലയും ഇത്തരത്തില്‍ വരും ദിവസവും ചാഞ്ചാട്ടങ്ങളിലാകുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News