മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞവിലയില്‍ സ്വര്‍ണം

ഇന്നും ഇന്നലെയുമായി പവന് 760 രൂപ കുറഞ്ഞു

Update: 2022-05-14 10:19 GMT

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില(Gold Rate in Kerala) വീണ്ടും താഴേക്ക്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 37,000 ആയി. ഗ്രാം വിലയില്‍ 10 രൂപയാണ് ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4625 രൂപയാണ്. ഈ മാസത്തെ ഏറ്റഴും താഴ്ന്ന നിരക്കാണിത്. ഇന്നലെയും ഇന്നുമായി 760 രൂപയോളമാണ് ഇടിവ്.

പവന്‍ വില ഇന്നലെ 600 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ആണ് തിങ്കളാഴ്ച സ്വര്‍ണവ്യാപാരം നടന്നത്. 38000 രൂപയായിരുന്നു. ഇന്ന് അത് ആയിരം രൂപയോളം കുറഞ്ഞതായി കാണാം.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 15 രൂപയുടെ ഇടിവുണ്ടായി. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില (Gold price) 3820 രൂപയായി. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.

കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില

മെയ് 13 - 37160 രൂപ

മെയ് 12 - 37760 രൂപ

മെയ് 11 - 37400 രൂപ

മെയ് 10 - 37680 രൂപ

മെയ് 9 - 38000 രൂപ

മെയ് 8 - 37920 രൂപ

മെയ് 7 - 37920 രൂപ

മെയ് 6 - 37680 രൂപ

മെയ് 5 - 37920 രൂപ

മെയ് 4 - 37600 രൂപ

Tags:    

Similar News