ഓണത്തിനുശേഷം വിശ്രമിച്ച് കേരളത്തിലെ സ്വര്‍ണവില

സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു

Update: 2022-09-12 06:27 GMT

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില (Gold Rate) ഇന്ന് വെള്ളിയാഴ്ചയിലെ അതേവില തുടരും (Today's Gold Rate). ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ 37400 രൂപയില്‍ ആണ് തുടരുന്നത്. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും വ്യാഴാഴ്ച 200 രൂപയുമാണ് വര്‍ധിച്ചിരുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4675 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയ്ക്ക് വെള്ളിയാഴ്ച 10 രൂപയുടെ ഉയര്‍ച്ചയാണ് വന്നിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4675 രൂപയായി.
ആഭരണങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വെള്ളിയാഴ്ച ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3865 രൂപയാണ്. സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 60 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയാണ് വില.


Tags:    

Similar News