സ്വര്‍ണവില കുറഞ്ഞു! ആശ്വസമില്ല, ആശങ്ക തന്നെ; ഇന്നത്തെ നിരക്ക് ഇങ്ങനെ
സ്വര്‍ണം ലോക വിപണിയില്‍ 2276 ഡോളറിലാണ്
കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് നിലയില്‍ മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. എന്നിരുന്നാലും വിവാഹപാര്‍ട്ടികള്‍ക്കും ആഭരണപ്രേമികള്‍ക്കും ആശ്വസിക്കാന്‍ വകയില്ലെന്ന് പറയാം. പവന് ഇന്ന് 360 രൂപ കുറഞ്ഞ് 51,320 രൂപയിലെത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,415 രൂപയും.
ഇന്നലെ പവന് 400 രൂപ കൂടിയിരുന്നു. പവന് 51,680 രൂപയോടെ എക്കാലത്തെയും ഉയര്‍ന്ന വിലയായിരുന്നു ഇന്നലെ. കഴിഞ്ഞ രണ്ട് ദിവസമായി വലിയ വില വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. നിലവില്‍ വില കുറഞ്ഞെങ്കിലും 51,000 രൂപയ്ക്ക് മുകളില്‍ തുടരുന്നതിനാല്‍ സ്വര്‍ണാഭരണപ്രേമികള്‍ക്കിടയില്‍ ആശങ്ക തന്നെയാണുള്ളത്.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് 5360 രൂപയായി. അതേസമയം വെള്ളി നിരക്കില്‍ മാറ്റമില്ല. ഗ്രാമിന് 85 രൂപ തന്നെ തുടരുന്നു. സ്വര്‍ണം ലോക വിപണിയില്‍ 2276 ഡോളറിലാണ്.