തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തിലെ സ്വര്‍ണവിലയില്‍ വര്‍ധന

ദേശീയ വിപണിയിലും സ്വര്‍ണവില ഉയരത്തില്‍.

Update:2021-10-08 11:30 IST

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെയും ഇന്നുമായി 240 രൂപയോളം വര്‍ധിച്ച് വീണ്ടും 35000ത്തിന് മുകളിലായി. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഗ്രാമിന് പ്രത്തു രൂപയും. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,120 ആയി. ഗ്രാമിന് 4390 രൂപയുമായി.

ആഗോള വിപണിയില്‍ സ്പോട് സ്വര്‍ണവില സ്ഥിരത നിലനിര്‍ത്തിയതിനാല്‍ ദേശീയ വിപണിയില്‍ സ്വര്‍ണവില ഉയരാനിടയായി.
എംസിഎക്‌സില്‍, സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.16% ഉയര്‍ന്ന് 10 ഗ്രാമിന് 46,900 രൂപയായി, വെള്ളി ഫ്യൂച്ചറുകള്‍ 0.4% കുറഞ്ഞു.
കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.13% കുറഞ്ഞു. വെള്ളി 0.4% ഉയരുകയും ചെയ്തു. ഇന്നലെ 46.837 രൂപയ്ക്കാണ് എംസിഎക്‌സില്‍ സ്വര്‍ണ വ്യാപാരം നടന്നത്.
ആഗോള വിപണിയില്‍, ഇന്ന് അവസാനിക്കുന്ന യുഎസ് തൊഴില്‍ റിപ്പോര്‍ട്ടിന് മുന്നോടിയായി നിക്ഷേപകര്‍ 'ബിഗ് ബെറ്റ്‌സി'ല്‍ നിന്നു വിട്ടുനിന്നത് സ്വര്‍ണത്തിലും പ്രകടമായി. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1,755.83 ഡോളറായിരുന്നു. ഈ വാരത്തിലെ 0.3%കുറവാണ് ഇത്.


Tags:    

Similar News