കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്

Update: 2020-10-14 07:52 GMT

ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 37,800 രൂപയായിരുന്നു ഇന്നലെ വരെ കേരളത്തിലെ സ്വര്‍ണ വില. ചൊവ്വാഴ്ച സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 37560 രൂപയായി. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

റീറ്റെയ്ല്‍ വിപണിയില്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഒക്ടോബറിലെ ഇതുവരെയുള്ള റിപ്പോര്‍ട്ട് വളരെ മോശമാണെന്നാണ് കേരളത്തില്‍ നിന്നുള്ള വ്യാപാരികള്‍ പറയുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കുള്ളവരാണ് ആകെ ഉള്ളത്. എങ്കിലും ഗോള്‍ഡ് സ്‌കീമുകളോട് ആളുകള്‍ക്ക് മതിപ്പ് കൂടിയിട്ടുണ്ടെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇന്നലെ ദേശീയ വിപണിയില്‍ ഇടിവായിരുന്നെങ്കിലും ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.19 ശതമാനം ഉയര്‍ന്ന് 50,343 രൂപയായി. വെള്ളി ഫ്യൂച്ചറുകള്‍ 0.3 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 60,738 രൂപയുമായി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 850 രൂപ ഇടിഞ്ഞപ്പോള്‍ വെള്ളി കിലോയ്ക്ക് 2,600 രൂപയാണ് ഇടിഞ്ഞത്.

ഇന്ന് ആഗോള വിപണികളില്‍ സ്വര്‍ണ്ണ വിലയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, എന്നാല്‍ ശക്തമായ യുഎസ് ഡോളര്‍ മുന്നേറ്റത്തെ തുടര്‍ന്ന് ഔണ്‍സിന് 1,900 ഡോളറിനേക്കാള്‍ താഴെയായി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 1.6 ശതമാനം ഇടിഞ്ഞ് സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,892.80 ഡോളറിലാണ് വ്യാപാരം നടന്നത്.

മൂല്യമേറയി ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 24.22 ഡോളറിലെത്തി. പ്ലാറ്റിനം വില 0.5 ശതമാനം ഉയര്‍ന്ന് 869.05 ഡോളറുമാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News