സ്വര്‍ണം വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക്

സംസ്ഥാനത്ത് പവന് ഇന്ന് മാത്രം കുറഞ്ഞത് 320 രൂപ

Update: 2022-09-27 06:10 GMT

Photo : Canva

സംസ്ഥാനത്ത് ഇന്നലെ ഉച്ചയോടെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 320 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി. ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 36640 രൂപയാണ്. സെപ്റ്റംബര്‍ 21 നും ഇതേ വില ആയിരുന്നു.

37000 ത്തിനു മേലെ വില്‍പ്പന നടന്നിരുന്ന കേരളത്തിലെ സ്വര്‍ണനിരക്ക് സെപ്റ്റംബര്‍ 15 നാണ് 36960 എന്ന നിലയിലേക്ക് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 40 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4580 രൂപയാണ്.
ഇന്നും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ്, 25 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3785 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 62 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണം ചാഞ്ചാട്ടത്തിലാണ്. ഇന്നലെ 1651.3 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം പിന്നീട് 1621.4 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1631-1633 ഡോളറിലാണു വ്യാപാരം. സ്വര്‍ണത്തിന്റെ ഹ്രസ്വകാല ഗതി താഴോട്ടാണെന്നു വിപണി കണക്കാക്കുന്നു.


Tags:    

Similar News