സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയായി. ഇന്നലെ പവന് 43,760 രൂപയായിരുന്നു. ഗ്രാമിന് 20 രൂപ താഴ്ന്ന് 5,450 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 44,800 രൂപയും ഗ്രാമിന് 5,600 രൂപയുമായിരുന്നു വില.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ടായി. 18 കാരറ്റിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,528 രൂപയായി. സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 1,933 ഡോളറിലേക്കു താണു. ഇന്നലെ 1936 ഡോളര്‍ നിലവാരത്തിലായിരുന്നു.
22 കാരറ്റ് സ്വര്‍ണത്തിന് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് മെയ് അഞ്ചിന് രേഖപ്പെടുത്തിയതായിരുന്നു. അന്ന് ഗ്രാമിന് 5,720 രൂപയും പവന് 45,760 രൂപയുമായിരുന്നു.
വെള്ളി വില
വെള്ളി വില ഇന്നും കുറഞ്ഞു. സാധാരണ വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയിലെത്തി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയില്‍ തുടരുന്നു.