42,000 രൂപയോടടുത്ത് കേരളത്തിലെ സ്വര്‍ണവില

ശനിയാഴ്ച നേരിയ കുറവോടെ നിന്നിട്ടാണ് ഇന്ന് ഉയര്‍ന്നത്

Update: 2023-01-23 08:03 GMT

Photo : Canva

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഒരുപവന് 80 രൂപയാണ് ഇന്നുയര്‍ന്നത്. ഓഗസ്റ്റ് 2020 ലെ വിലവര്‍ധനവിന് ശേഷം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്നവിലയിലേക്കാണ് വീണ്ടും സ്വര്‍ണമെത്തിയത്. ഒരു പവന്‍ , 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 41,880 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്ന് 5235 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. 5 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4330 രൂപയിലേക്കെത്തി.

ഇന്ന് കേരളത്തില്‍ വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില ഒരു രൂപ ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ 90 രൂപയായി തുടരുന്നു.

ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിന്നത്തേത്. ജനുവരി 20 നും ഇതേ വിലയായിരുന്നു. ജനുവരിയിലെ ഏറ്റവും താഴ്ന്ന നിരക്ക് 40,360 രൂപയായിരുന്നു.

Tags:    

Similar News