സ്വര്‍ണവിലയില്‍ നേരിയകുറവ്

45,000 രൂപയില്‍ നിന്നും താഴേക്കിറങ്ങി ഒരു പവന്റെ വില

Update: 2023-04-06 08:00 GMT

സ്വര്‍ണവിലയില്‍ നേരിയ കുറവ്. സര്‍വ്വകാല റെക്കോഡിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 45,000ത്തില്‍ താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 44,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,590 രൂപയായി.

ഇന്നലെ ഗ്രാമിന് 95 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. ഇന്നലെ 90 രൂപ കൂടിയിരുന്നു. ഇന്നത്തെ വിപണി വില 4,685 രൂപയാണ്.

വെള്ളിവില

വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വിലയും ഉയര്‍ന്നിരുന്നു. രണ്ട് രൂപ വര്‍ധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ 80 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Tags:    

Similar News