സ്വര്‍ണത്തിന് രണ്ട് ദിവസത്തിനുള്ളില്‍ 600 രൂപയുടെ കുറവ്

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ വ്യാപാരം

Update:2023-03-09 13:26 IST

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേക്ക്. പവന് ഇന്ന് 80 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 40,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തില്‍ 600 രൂപയുടെ കുറവാണ് സ്വര്‍ണത്തില്‍ ഉണ്ടായത്. ഇതോടെ ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം. മാത്രമല്ല കഴിഞ്ഞ രണ്ടു മാസത്തെ  ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 5090 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ജനുവരി രണ്ടിന് സ്വര്‍ണവില ഈ നിലവാരത്തില്‍ താഴ്ന്നിരുന്നു. ജനുവരിയിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില 40,360 രൂപയായിരുന്നു. എന്നാല്‍ പിന്നീട് ഉയര്‍ന്നിരുന്നു. അഥിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണമുള്ളത്.

ആഗോളവിപണി

സ്വര്‍ണവില താഴ്ന്നു തുടരുന്നു. ബുധനാഴ്ച 1810 - 1825 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങി. ഇന്നു രാവിലെ 1814--1816 ഡോളറിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്.

വെള്ളിവില

ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 67.50 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 8 ഗ്രാം വെള്ളിയ്ക്ക് 540 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു കിലോ സ്വര്‍ണത്തിന് ഇന്ന് 67,500 രൂപ നല്‍കേണ്ടി വരും.


Tags:    

Similar News