സ്വര്‍ണവില വീണ്ടും കൂടി; ഒരു പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

തുടര്‍ച്ചയായ ആറ് ദിവസത്തിന് ശേഷമാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണ വില വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 4610 രൂപ.

Update: 2021-05-26 11:44 GMT

ആറ് ദിവസത്തിനുശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 36880 രൂപയായി. മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 4610 രൂപയിലുമെത്തി. മെയ് മാസം മാത്രം 1880 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.

കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ടാണ് 33000-34000 നിരക്കിലായിരുന്ന സ്വര്‍ണം ഇത്രയും വലിയൊരു ചാഞ്ചാട്ടത്തിലൂടെ ഉയര്‍ന്ന വിലയിലേക്ക് വീണ്ടുമെത്തുന്നത്. ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണം പവന് 2640 രൂപ കുറഞ്ഞിരുന്നു. ചെറിയ ഒരു ഇറക്കത്തിനു ശേഷം മാര്‍ച്ചില്‍ 1560 രൂപയും കൂടി.

ഗോള്‍ഡ് ബോണ്ട് 28 വരെ

2021-22 സാമ്പത്തിക വര്‍ഷത്തിലെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ (എസ്ജിബി) രണ്ടാം ഇഷ്യു മെയ് 24ന് ആരംഭിച്ചിട്ടുണ്ട്. മെയ് 28 ന് ഇത് അവസാനിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്‌കീമില്‍ ഇത്തവണ ഒരു ഗ്രാം സ്വര്‍ണത്തിന് 4,842 രൂപയാണ് റിസര്‍വ് ബാങ്ക് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് 4792 രൂപയും.

Tags:    

Similar News