ഇന്നലെ രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില ഇന്ന് മേലേക്ക്

ഇന്നലെ രാവിലെ 280 രൂപ കൂടിയിട്ട് പിന്നീട് രണ്ട് തവണയായി 600 രൂപയും കുറഞ്ഞിരുന്നു

Update: 2022-11-16 07:53 GMT

Photo : Canva

കേരളത്തില്‍ ഇന്നലെ രണ്ട് തവണ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് (Today's Gold Rate) 38400 രൂപയായി. ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില പരിഷ്‌കരിച്ചിരുന്നത്. ഇന്നലെ രാവിലെ 280 രൂപ ഉയര്‍ന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് തവണയായി 600 രൂപയാണ്  ഇടിഞ്ഞത്.

നവംബര്‍ 12 മുതല്‍ 14 വരെയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് നിന്നിരുന്നത്. 38560 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ സ്വര്‍ണവില.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 20 രൂപ ഉയര്‍ന്ന് 4800 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനവുണ്ടായി. ഇന്ന് രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 3985 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപയാണ് ഉയര്‍ന്നത്. സാധരണ വെള്ളിക്ക് നിലവിലെ വിപണി വില 68 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയായി വ്യാപാരം പുരോഗിക്കുന്നു.
നവംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
നവംബര്‍ 01 - 37280 രൂപ
നവംബര്‍ 02 - 37480 രൂപ
നവംബര്‍ 03 - 37360 രൂപ
നവംബര്‍ 04 - 36880 രൂപ
നവംബര്‍ 05 - 37600 രൂപ
നവംബര്‍ 06 - 37600 രൂപ
നവംബര്‍ 07 - 37520 രൂപ
നവംബര്‍ 08 - 37440 രൂപ
നവംബര്‍ 09 - 37880 രൂപ
നവംബര്‍ 10 - 37880 രൂപ
നവംബര്‍ 11 - 38240 രൂപ
നവംബര്‍ 12 - 38560 രൂപ
നവംബര്‍ 13 - 38560 രൂപ
നവംബര്‍ 14 - 38560 രൂപ
നവോബര്‍ 15 - 38240 രൂപ



Tags:    

Similar News