റെക്കോഡ് വിലയില്‍ നിന്നും താഴേക്കിറങ്ങി കേരളത്തിലെ സ്വര്‍ണ വില

വെള്ളി വിലയിലും കുറവ്

Update: 2023-12-29 08:20 GMT

Image : Canva

ആഗോള വിപണിക്കൊപ്പം കീഴ്‌മേല്‍ മറിഞ്ഞ് കേരളത്തിലെ സ്വര്‍ണ വില. കഴിഞ്ഞ പത്ത് ദിവസത്തോളം ഉയര്‍ന്ന നിരക്കില്‍ നിന്നിരുന്ന സ്വര്‍ണം ഇന്നലെ സര്‍വകാല റെക്കോഡ് വിലയായ 47,120 രൂപയിലെത്തിയിരുന്നു.

പവന് ഇന്ന് 280 രൂപ കുറഞ്ഞ് 46,840 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,855 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില ഇടിവുണ്ടായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,845 രൂപയായി.

വെള്ളി വില

ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഒരു രൂപ കുറഞ്ഞ് 80 രൂപയായി.

ആഗോള വിപണി

ആഭ്യന്തര വിപണിയിലും വില ചാഞ്ചാട്ടമാണുള്ളത്. ഔണ്‍സിന് 2,071.80 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണമുള്ളത്. ഇന്നലെ 2,065 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.


Tags:    

Similar News