സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്ന് 45,360 രൂപയായി. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയര്‍ച്ചയാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു ഈ മാസം ആദ്യം സ്വര്‍ണം. മെയ് 5 ല്‍ രേഖപ്പെടുത്തിയ 45,760 രൂപയാണ് ഈ റെക്കോഡ് വില.
ഗ്രാമിന് 10 രൂപ കൂടി
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെയും 10 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ഇതോടെ വിപണിയില്‍ വില 5670 രൂപയായി.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. വിപണി വില 4705 രൂപയായി. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ മാറ്റമില്ല. ഒരു ഗ്രാം വെള്ളി വില 83 രൂപയാണ്. ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 103 രൂപയായി തുടരുന്നു.