സ്വര്‍ണവില വീണ്ടും കൂടുന്നു; വെള്ളിക്കും വില കൂടി
ആഗോള വിപണിയിൽ സ്വർണം ഉയരുന്നു
തുടര്‍ച്ചയായ രണ്ടാം ദിവസവും ഉയര്‍ന്ന് സ്വര്‍ണ വില. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 5,595 രൂപയും പവന് 320 രൂപ വര്‍ധിച്ച് 44,760 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 35 രൂപ കൂടി 4,640 രൂപയായി.
രാജ്യാന്തര വിലയിലെ വര്‍ധനയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്നലെ 1,944 ഡോളറില്‍ വ്യാപാരം തുടര്‍ന്ന ഔണ്‍സ് സ്വര്‍ണം 1,963 ഡോളറിലാണ് ക്ലോസ് ചെയ്തത്. നിലവില്‍ 1,969 ഡോളറിലാണ് നില്‍ക്കുന്നത്.
വെള്ളി വില ഉയർന്നു. സാധാരണ വെള്ളിക്ക് രണ്ടു രൂപ വർധിച്ച് 78 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.