വെള്ളപ്പൊക്കത്തില്‍ താഴ്ന്നു പോകാതെ സ്വര്‍ണവില,നേരിയ ഉയര്‍ച്ച

പവന് 80 രൂപ ഉയര്‍ന്നു

Update: 2022-08-30 07:39 GMT

രണ്ട് ദിവസത്തെ ഇടിവില്‍ നിന്നും മെല്ലെ തലപൊക്കി സ്വര്‍ണവില. ഒരുപവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില (Today's Gold Rate) 80 രൂപ 37,800 രൂപയായി. മഴക്കെടുതി രൂക്ഷമായതോടെ രണ്ട് ദിവസമായി കേരളത്തിലെ സ്വര്‍ണവിപണിയ്ക്ക് ക്ഷീണമാണ്. വിലക്കുറവ് സഹായിച്ചില്ലെന്നതാണ് ജൂവല്‍റികളുടെ പ്രതികരണം.

നാല് ദിവസത്തിനുശേഷമാണ് കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് നേരിയ തോതില്‍ ഉയര്‍ന്നത്. സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4725 രൂപയായി. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 10 രൂപ തന്നെയാണ് ഉയര്‍ന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3900 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയാണ് സാധാരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 61 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് വില.
ഓഗസ്റ്റ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 37,680 രൂപയായിരുന്നു. പിന്നീട് നിരവധി ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ സ്വര്‍ണവില 38,520 രൂപവരെ ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 13,14,15 തീയതികളിലാണ് സ്വര്‍ണവില പവന് 38,520 രൂപയ്ക്ക് നിന്നിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞവില 37680 രൂപയായിരുന്നു. ഓഗസ്റ്റ് ഒന്നിലെ വിലയായിരുന്നു ഇത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Tags:    

Similar News