തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു; മാറ്റമില്ലാതെ വെള്ളി
ആഗോള വിപണിയില്‍ വന്‍ ഇടിവില്‍ സ്വര്‍ണം
കേരളത്തില്‍ രണ്ട് ദിവസമായി തുടര്‍ച്ചയായ ഇടിവില്‍ സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,770 രൂപയും പവന് 280 രൂപ കുറഞ്ഞ് 46,160 രൂപയുമായി. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്ക് ജനുവരി രണ്ടിലെ 47,000 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 46,080 രൂപയുമാണ്. ജനുവരി 11ന് ആയിരുന്നു അത്.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് നേരിയ തോതില്‍ കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,775 രൂപയായി.
വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല, ഗ്രാമിന് 78 രൂപ.
ആഗോള വിപണി
ആഗോള വിപണിയില്‍ ഇന്നലെ 2,047.69 ഡോളറില്‍ വ്യാപാരം തുടര്‍ന്നിരുന്ന സ്‌പോട്ട് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത് 2,028 ഡോളറിലാണ്. വീണ്ടും നഷ്ടം തുടരുകയാണ്, നിലവില്‍ 2,019 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണ വ്യാപാരം തുടരുന്നത്.