സ്വര്‍ണത്തിനും വെള്ളിക്കും ഇന്ന് വില മാറ്റമില്ല
സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 43,400 രൂപയും ഗ്രാമിന് 5,425 രൂപയുമാണ് വില. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയ ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ നിന്നത്.
18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല; 4,488 രൂപ. ഹോള്‍മാര്‍ക്ക് വെള്ളി (103 രൂപ), സാധാരണ വെള്ളി (77 രൂപ) എന്നിവയുടെ വിലയും മാറിയില്ല.