ലോകത്തിലെ ഏറ്റവും മികച്ച ഇക്വിറ്റി മാര്‍ക്കറ്റായി ഇന്ത്യ, കാരണമായത് ഇക്കാര്യങ്ങള്‍

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഇന്ത്യയുടെ ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി 45 ശതമാനമാണ് ഉയര്‍ന്നത്

Update:2021-08-27 12:44 IST

ലോകത്തിലെ ഏറ്റവും മികച്ച ഇക്വിറ്റി മാര്‍ക്കറ്റായി ഇന്ത്യ ഉയര്‍ന്നുവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി 45 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം ഇക്കാലയളവില്‍ മക്‌സിക്കോയുടെ മെക്‌സ്‌ബോള്‍, തായ്വാന്റെ ടിഡബ്ല്യുഎസ്ഇ എന്നിവ 19 ശതമാനം മാത്രമാണ് ഉയര്‍ന്നത്. ആഭ്യന്തര, വിദേശ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള ശക്തമായ ഒഴുക്കാണ് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റിന്റെ വളര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 1 ട്രില്യണ്‍ ഡോളര്‍ വര്‍ധിച്ച് 3.2 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ റീട്ടെയിലേഴ്‌സിന്റെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തവും കമ്പനികളുടെ മികച്ച പ്രകടനവും ഇന്ത്യയുടെ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ഉയരാന്‍ സഹായകമായി. കൂടാതെ, ആഭ്യന്തര, വിദേശ സ്ഥാപനങ്ങളുടെ പ്രവാഹവും ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രകടനത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 2.2 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്.
മെക്‌സിക്കോയുടെ മെക്‌സ്‌ബോളാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഇക്വിറ്റി മാര്‍ക്കറ്റ് സ്ഥാനത്തുള്ളത്. തായ്വാന്റെ ടിഡബ്ല്യുഎസ്ഇ, ഫ്രാന്‍സിന്റെ സിഎസി, കൊറിയയുടെ കോസ്പി, യുഎസ് ഡൗ എന്നിവയാണ് മറ്റ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലോകത്തിലെ ഇക്വിറ്റി മാര്‍ക്കറ്റുകള്‍.


Tags:    

Similar News