ഇന്ത്യ പെസ്റ്റിസൈഡ്‌സ് ഐപിഒ ജൂണ്‍ 23 ന്; പ്രൈസ് ബാന്‍ഡ് 290-296 രൂപ വരെ
കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
ഇന്ത്യ പെസ്റ്റിസൈഡ്‌സ് ഐപിഒ ജൂണ്‍ 23 മുതല്‍ 25 വരെ നടക്കും. 290 രൂപ മുതല്‍ 296 രൂപ വരെയുള്ള പ്രൈസ് ബാന്‍ഡിലാകും ലഭ്യമാകക. 800 കോടി രൂപ ആകെ ലക്ഷ്യമിട്ടിരിക്കുന്ന ഈ ഐപിഒയില്‍ കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കുമാണ് അപേക്ഷിക്കാനാകുക.
വിപണിയില്‍ ഡിമാന്‍ഡ് അല്‍പ്പം കുറവെങ്കിലും കമ്പനിയുടെ മൊത്തത്തിലുള്ള അടിസ്ഥാനകാര്യങ്ങള്‍ വളരെ ആകര്‍ഷകമാണെന്നാണ് വിദഗ്ധര്‍ പറയുന്നു. കയറ്റുമതി വിപണിയില്‍ നിന്ന് വരുമാനത്തിന്റെ 56 ശതമാനവും ആഭ്യന്തര വിപണിയില്‍ നിന്നുള്ള വരുമാനത്തിന്റെ 44 ശതമാനവും കമ്പനി നേടുന്നുണ്ട്. മാത്രമല്ല ഫണ്ടമെന്റല്‍സ് നോക്കിയാല്‍ ഈ എപിഒയെക്കുറിച്ച് തങ്ങള്‍ക്ക് നല്ല വീക്ഷണമാണുള്ളതെന്നും ഏഞ്ചല്‍ ബ്രോക്കിംഗ് ഇക്വിറ്റി റിസര്‍ച്ച് അസോസിയേറ്റ് യഷ് ഗുപ്ത പറയുന്നു.
ഈ ഇഷ്യൂ ബ്ലോക്കില്‍ 100 കോടി രൂപ വരെ പുതിയ ഇഷ്യുവും 700 കോടി രൂപയുടെ ഓഹരികളുടെ വില്‍പ്പയുമാണ് ഉള്‍പ്പെടു്തതിയിട്ടുള്ളത്. ഐപിഒ ജൂണ്‍ 25 ന് അവസാനിക്കും. ഈ ഐപിഒയിലേക്ക് അപേക്ഷിക്കാന്‍ അപ്‌സ്റ്റോക്ക് പോലുള്ള ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലളിതമായ രീതിയില്‍ ഐപിഒ നിക്ഷേപം സാധ്യമാണ്. നിര്‍ദ്ദിഷ്ട വില നിലവാരത്തില്‍ മൂന്നു ബിഡുകള്‍ വരെ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും.