ഇന്ത്യയുടെ ഇ-വിപണി മൂല്യം 12 ലക്ഷം കോടി രൂപയിലേക്ക്

മൂന്നുവര്‍ഷത്തിനകം മൂല്യം ഇരട്ടിയാകുമെന്ന് എഫ്.ഐ.എസ് റിപ്പോര്‍ട്ട്

Update: 2023-03-27 07:52 GMT

ഇന്ത്യയുടെ ഇ-വിപണി മൂല്യം (ഇ-കൊമേഴ്‌സ്) 2026ഓടെ 15,000 കോടി ഡോളറില്‍ (ഏകദേശം 12.30 ലക്ഷം കോടി രൂപ) എത്തുമെന്ന് എഫ്.ഐ.എസ് 2023 ഗ്ലോബല്‍ പേമെന്റ്‌സ് റിപ്പോര്‍ട്ട്. നിലവില്‍ മൂല്യം 8300 കോടി ഡോളറാണ് (6.80 ലക്ഷം കോടി രൂപ). അതിവേഗ ഇന്റര്‍നെറ്റ്, സാധാരണക്കാര്‍ക്കും പ്രാപ്യമായ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍, വൈവിദ്ധ്യങ്ങളായ ഡിജിറ്റല്‍ പണമിടപാട് സൗകര്യങ്ങള്‍ എന്നിവയുടെ വ്യാപനമാണ് ഈ നേട്ടത്തിലേക്ക് നയിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.പി.ഐ വ്യാപകമായതോടെ ഇന്ത്യയില്‍ കടകളില്‍ (പി.ഒ.എസ്) കറന്‍സി ഇടപാട് 2019ലെ 71 ശതമാനത്തില്‍ നിന്ന് 2022ല്‍ 27 ശതമാനമായി കുറഞ്ഞെന്ന് എഫ്.ഐ.എസ് വ്യക്തമാക്കിയിരുന്നു. ഇ-കൊമേഴ്‌സിലെ ഡിജിറ്റല്‍ ഇടപാടുകള്‍ കഴിഞ്ഞവര്‍ഷം 53 ശതമാനം വര്‍ധിച്ച് 98,400 കോടി രൂപയായി. യു.പി.ഐ ഇടപാടുകല്‍ 2020 മാര്‍ച്ച് മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഉയര്‍ന്നത് 427 ശതമാനമാണ്. ഇടപാടുകളുടെ എണ്ണം 2020 ഡിസംബറിലെ 220 കോടിയില്‍ നിന്ന് 2022 ഡിസംബറില്‍ 780 കോടിയായി. 2023 ജനുവരി പ്രകാരം രാജ്യത്ത് 385 ബാങ്കുകള്‍ യു.പി.ഐ സേവനം ലഭ്യമാക്കുന്നുണ്ട്.
Tags:    

Similar News