റിക്രൂട്ട്‌മെന്റ് ബിസിനസ് വര്‍ധിക്കുന്നു, നൗക്രിയുടെ ഓഹരികള്‍ക്കും സാധ്യത

ഏകീകൃത വരുമാനം നാല്പത് ശതമാനത്തോളം വര്‍ധിച്ചു, റിയല്‍ എസ്റ്റേറ്റ് ബിസിനസിലും വളര്‍ച്ച

Update:2023-02-24 17:18 IST

നൗക്രി എന്ന തൊഴില്‍ പോര്‍ട്ടല്‍, റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് 99 ഏക്കേഴ്‌സ്, വൈവാഹിക പോര്‍ട്ടലായ ജീവന്‍ സാത്തി എന്നി പോര്‍ട്ടലുകളാണ് ഇന്‍ഫോ എജ് (Info Edge (India) Ltd) നടത്തുന്നത്.

2022-23 ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 39.9% വര്‍ധിച്ച് 590 കോടി രൂപയായി. ഇന്‍ഫോ എജ് ഓഹരിയില്‍ ഫെബ്രുവരിയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. ഈ ഓഹരി ഉയരാനുള്ള സാധ്യതകള്‍ അറിയാം:

1. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം 144.4% വര്‍ധിച്ചു-566 കോടി രൂപ.

2. റിക്രൂട്ട്‌മെന്റ്റ് ബിസിനസ് 43.1% വര്‍ധിച്ച് 453 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ 19000 പുതിയ തൊഴില്‍ ദാതാക്കളും അന്വേഷകരുമാണ് പ്രതിദിനം പോര്‍ട്ടല്‍ സന്ദര്‍ശിച്ചത്. ഐ ടി മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നൗക്രി പോര്‍ട്ടലിന് കൂടുതല്‍ ബിസിനസ് നേടാന്‍ കഴിയും. വിദേശ പഠനത്തിന് പോകുന്നവരും വര്‍ധിക്കും.

3. 99 ഏക്കേഴ്‌സ് ബിസിനസ് 24.4% വര്‍ധിച്ച് 73 കോടി രൂപയായി - പുതിയ വീടു വാങ്ങല്‍,സ്ഥലം വില്‍പന, വാങ്ങല്‍, വീട് ഫ്ലാറ്റുകൾ  വാടകക്ക് നല്‍കുന്ന ബിസിനസ് വര്‍ധിച്ചതാണ് വരുമാനം വര്‍ധിക്കാന്‍ കാരണം. വിദ്യാഭ്യാസ ബിസിനസ് 28 കോടി രൂപയായി. വൈവാഹിക പോര്‍ട്ടലായ ജീവന്‍ സാഥിയുടെ വരുമാനം 30% വര്‍ധിച്ച് 17 കോടി രൂപയായി.

4. തൊഴില്‍ അന്വേഷകര്‍ക്കായി പുതിയ പോഡ് കാസറ്റുകള്‍, ലേഖനങ്ങള്‍, വീഡിയോകള്‍ എന്നിവയിലൂടെ നൗക്രി പോര്‍ട്ടലിന് പ്രചാരം വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

5. ഐ ടി തൊഴില്‍ അവസരങ്ങളെ കൂടാതെ ഐ ടി ഇതര മേഖലകളിലും തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും. ഇത് നൗക്രിയുടെ ബിസിനസ് വര്‍ധിപ്പിക്കും.

6. ഭവന ഡിമാന്‍ഡ്, വസ്തുക്കള്‍ വാങ്ങുന്നതും വില്‍ക്കുന്നതും വര്‍ധിക്കുന്നത് 99 ഏക്കേഴ്‌സ് ബിസിനസ് മെച്ചപ്പെടാന്‍ കാരണമാകും. ജീവന്‍ സാത്തി പോര്‍ട്ടലിന്റെ  മാര്‍ക്കറ്റിംഗ് ചെലവുകള്‍ കുറച്ചിട്ടുണ്ട്.

ഇന്‍ഫോ എജ്  ഓഹരിയില്‍ ഫെബ്രുവരി മാസം ഇടിവ് ഉണ്ടായിട്ടുണ്ട്. എങ്കിലും എല്ലാ വിഭാഗങ്ങളിലും ബിസിനസ് മെച്ചപ്പെടുന്നത് കൊണ്ട് ഓഹരി വില നിലവില്‍ നിന്ന് 20 % വരെ വര്‍ധിച്ചേക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)

ലക്ഷ്യ വില - 4201 രൂപ

നിലവില്‍ - 3506 രൂപ


Stock Recommendation by Geojit Financial Services

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News