തുടര്‍ച്ചയായ പത്താം ദിനവും നേട്ടം തുടര്‍ന്ന് ഓഹരി വിപണി

എഫ്എസിടി, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 14 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-01-05 12:21 GMT

ഐറ്റി, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ തുടര്‍ച്ചയായ പത്താം ദിനവും നേട്ടമുണ്ടാക്കി ഓഹരി വിപണി. സെന്‍സെക്‌സ് 260.98 പോയ്ന്റ് ഉയര്‍ന്ന് 48437.78 പോയ്ന്റിലും നിഫ്റ്റി 66.60 പോയ്ന്റ് ഉയര്‍ന്ന് 14,199.50 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1740 ഓളം ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1268 ഓഹരികള്‍ക്ക് കാലിടറിയപ്പോള്‍ 159 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ലൈഫ്, വിപ്രോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടേത് ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. 14 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 13 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 4.24 ശതമാനം നേട്ടത്തോടെ എഫ്എസിടിയാണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നിലുള്ളത്. 2.60 രൂപ വര്‍ധിച്ച് 63.85 രൂപയിലെത്തി ഓഹരി വില.
ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 4.80 രൂപ വര്‍ധിച്ച് (4.16 ശതമാനം) 120.25 രൂപയിലും മുത്തൂറ്റ് ഫിനാന്‍സിന്റേത് 49.50 രൂപ വര്‍ധിച്ച് (3.98 ശതമാനം) 1293 രൂപയിലും എത്തി. ഫെഡറല്‍ ബാങ്ക് 2.48 ശതമാനവും വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.44 ശതമാനവും നേട്ടമാണ് ഇന്നുണ്ടാക്കിയത്.
അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വിലയില്‍ 3.20 ശതമാനം ഇടിവുണ്ടായി. 1.10 രൂപ ഇടിഞ്ഞ് 33.25 രൂപയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ 2.10 ശതമാനവും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റേതില്‍ 2.07 ശതമാനവും ഇടിവ് ഇന്നുണ്ടായി.



 





Tags:    

Similar News