പുതിയ വാരത്തില്‍ നേട്ടത്തോടെ സൂചികകള്‍

Update: 2020-08-10 12:50 GMT

ഫാര്‍മ ഓഹരികളില്‍ മികച്ച വാങ്ങല്‍ ദൃശ്യമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 141.51 പോയ്ന്റ് ഉയര്‍ന്ന് 38,182.08 ലും നിഫ്റ്റി 56.10 പോയ്ന്റ് ഉയര്‍ന്ന് 11270 ലുമാണ് ക്ലോസ് ചെയതത്. അഞ്ചു ശതമാനത്തിലധികം വില ഉയര്‍ന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികളാണ് ഇന്നത്തെ ടോപ് ഗെയ്‌നര്‍. എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എന്‍ടിപിസി എന്നിവയാണ് വില വര്‍ധിച്ച മറ്റ് ഓഹരികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് , ഏഷ്യന്‍ പെയ്ന്റ്‌സ്, മാരുതി സുസുക്കി എന്നിവ ഇന്ന് നഷ്ടമുണ്ടാക്കി.

ആഗോള വിപണികളില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തകളും ചില ഫാര്‍മ കമ്പനികളുടെ പാദഫലങ്ങളിലുണ്ടായ വളര്‍ച്ചയുമാണ് ഇന്ന് വിപണിക്ക് ഗുണമായത്. പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളും വിപണിയില്‍ പോസിറ്റീവായി പ്രതിഫലിച്ചു. ബിഎസ്ഇയിലെ 30 ഓഹരികളില്‍ 12 എണ്ണവും ഇന്ന് നഷ്ടത്തിലായിരുന്നു. മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു.

സെക്ടറുകളെടുത്താല്‍ 4.7 ശതമാനം നേട്ടവുമായി ബിഎസ്ഇ ഹെല്‍ത്ത് കെയര്‍ സൂചികകളാണ് മുന്നില്‍. കാപിറ്റല്‍ ഗുഡ്‌സ്, റിയല്‍റ്റി, ഇന്‍ഡസ്ട്രിയല്‍സ് തുടങ്ങിയവയും നേട്ടത്തിലായിരുന്നു. വാല്വേഷന്‍ ഉയരുന്നതിനതിനാല്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തിലായിരുന്നു. അഞ്ച് ശതമാനത്തിലധികം വില ഉയര്‍ന്ന കെഎസ്ഇ ഓഹരികളാണ് ഇന്ന് കേരള കമ്പനികളില്‍ മുന്നില്‍. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, റബ്ഫില തുടങ്ങിയ ഓഹരികള്‍ മൂന്നു ശതമാനത്തിലധികം നേട്ടത്തോടെ മികച്ചു നിന്നു. ബാങ്കുകളെടുത്താല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒഴിയുള്ളവയെല്ലാം ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് മാത്രമാണ് ഗ്രീന്‍ സോണില്‍ നിന്നത്. ഹാരിസണ്‍സ് മലയാളം, പാറ്റ്‌സിപിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ്, വണ്ടര്‍ലാ എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

  • അപ്പോളോ ടയേഴ്സ് 127.40
  • ആസ്റ്റര്‍ ഡി എം 132.80
  • എവിറ്റി 43.45
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 111.25
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 342.50
  • സിഎസ്ബി ബാങ്ക് 196.00
  • ധനലക്ഷ്മി ബാങ്ക് 12.13
  • ഈസ്റ്റേണ്‍ ട്രെഡ്സ് 29.25
  • എഫ്എസിടി 49.40
  • ഫെഡറല്‍ ബാങ്ക് 53.90
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 39.75
  • ഹാരിസണ്‍സ് മലയാളം 96.80
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 23.50
  • കേരള ആയുര്‍വേദ 73.10
  • കിറ്റെക്സ് 101.60
  • കെഎസ്ഇ 1647.00
  • മണപ്പുറം ഫിനാന്‍സ് 158.60
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 375.00
  • മുത്തൂറ്റ് ഫിനാന്‍സ് 1173.30
  • നിറ്റ ജലാറ്റിന്‍ 140.00
  • പാറ്റ്സ്പിന്‍ ഇന്ത്യ 6.88
  • റബ്ഫില ഇന്റര്‍നാഷണല്‍ 36.80
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.01
  • വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 0.89
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് 80.00
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 162.10
  • വണ്ടര്‍ലാ ഹോളിഡേയ്സ് 142.80

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News