ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്‌സ് 323 പോയ്ന്റ് താഴ്ന്നു

Update: 2020-09-17 12:19 GMT

കഴിഞ്ഞ രണ്ടുദിവസമായി നേട്ടം രേഖപ്പെടുത്തിയ വിപണി ഇന്ന് ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന ഏകദേശം ഒരു ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. പലിശയെ സംബന്ധിച്ച് ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളുമാണ് ഇന്ന് നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ സ്വാധീനിച്ചത്.

സെന്‍സെക്‌സ് 323 പോയ്ന്റ്, 0.82 ശതമാനം ഇടിഞ്ഞ് 38,980ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചികയിലെ 30 കമ്പനികളില്‍ 26ഉം താഴ്ച്ച രേഖപ്പെടുത്തി.

നിഫ്റ്റി 88 പോയ്ന്റ്, 0.76 ശതമാനം, ഇടിഞ്ഞ് 11,516ല്‍ ക്ലോസ് ചെയ്തു.

ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഓഹരി വിലയില്‍ നാല് ശതമാനത്തിലേറെ വര്‍ധന നേടിയപ്പോള്‍ എച്ച്‌സിഎല്‍ ടെക് രാജ്യത്തെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളുടെ പട്ടികയിലേക്ക് കടന്നു.

ബിഎസ്ഇ മിഡ്കാപ് സൂചിക 0.24 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.53 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വിലകള്‍ ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്. സിഎസ്ബി ബാങ്ക് ഓഹരി വില 1.06 ശതമാനം താഴ്ന്നപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ വിലയില്‍ 1.56 ശതമാനം കുറവുണ്ടായി. ധനലക്ഷ്മി ബാങ്ക് ഓഹരി വില 1.06 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ടുശതമാനത്തിലേറെയും കുറഞ്ഞു.

എന്‍ബിഎഫ്‌സി ഓഹരികളുടെ വിലയിലും ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News