നാല് ദിവസത്തെ നേട്ടത്തിനു ശേഷം വിപണി താഴേക്ക്; സെന്‍സെക്‌സ് 148 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 11,900 ന് താഴെ

ഫാര്‍മ, ഐടി, സ്വകാര്യ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകളാണ് നഷ്ടമുണ്ടാക്കിയത്

Update: 2020-10-22 11:29 GMT

തുടര്‍ച്ചയായ നാല് ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 148.82 പോയിന്റ്( 0.37 ശതമാനം) ഇടിഞ്ഞ് 40,558.49ലും നിഫ്റ്റി 41.20 പോയിന്റ് ( 0.35 ശതമാനം) ഇടിഞ്ഞ് 11,896.45 ലിലുമെത്തി.
നിഫ്റ്റി സ്മോള്‍കാപ്പ് 100, നിഫ്റ്റി മിഡ്കാപ്പ് 100 സൂചികകള്‍ യഥാക്രമം 1.1 ശതമാനവും 0.6 ശതമാനവും നേട്ടമുണ്ടാക്കി.

ഫാര്‍മ, ഐടി, സ്വകാര്യ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ ഇന്ന് നഷ്ടത്തിലായിരുന്നു.
നിഫ്റ്റി മെറ്റല്‍, മീഡിയ, എഫ്എംസിജി, റിയല്‍റ്റി എന്നിവ നേട്ടമുണ്ടാക്കി.

ഹീറോ മോട്ടോകോര്‍പ്പ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍. എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഐഒസിഎല്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 05 ശതമാനം മുതല്‍ 0.8 ശതമാനം വരെ നേട്ടമുണ്ടാക്കി.

യൂറോപ്യന്‍ വിപണികളും ഇന്ന് ഇടിവിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ബാങ്ക്, ധനകാര്യ ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ട്ത്തിലായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത് ഓഹരികള്‍ മാത്രമാണയിരുന്നു ഈ വിഭാഗത്തില്‍ നിന്ന് ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചത്.
സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഒരു ശതമാനത്തില്‍ താഴെ നഷ്ടം രേഖപ്പെടുത്തി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില ഒമ്പത് ശതമാനത്തിലധികം വര്‍ധിച്ചു. ഈസ്റ്റേണ്‍ ട്രെഡ്‌സ്, നിറ്റ ജെലാറ്റിന്‍ ഓഹരികളും മോശമല്ലാത്ത നേട്ടമുണ്ടാക്കി.
ആസ്റ്റര്‍ ഡിഎം, എഫ്എസിടി, കേരള ആയുര്‍വേദ, കെഎസ്ി, വി-ഗാര്‍ഡ്, വിക്ടറി പേപ്പര്‍ എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News