വിപണി ഇന്നും മുന്നേറി: നിഫ്റ്റി 160 പോയ്ന്റ് ഉയര്‍ന്നു

Update: 2020-06-23 13:31 GMT

വിപണിയില്‍ വാങ്ങലുകാര്‍ സജീവമായതോടെ ഇന്നും മുന്നേറ്റം. സെന്‍സെക്‌സ് 519 പോയ്ന്റ് ഉയര്‍ന്ന് 35,430ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 160 പോയ്ന്റ് വര്‍ധിച്ച് 10,471ലും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ ജീവനക്കാര്‍ക്ക് വിസ നിഷേധിക്കുന്ന തീരുമാനത്തില്‍ എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് രാവിലെ ഐറ്റി ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തിയെങ്കിലും പിന്നീട് മെച്ചപ്പെട്ട തലത്തിലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിലെ എല്ലാ സെക്ടറുകളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ആഗോളവിപണികളിലും ഇന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു പ്രഖ്യാപനം ചലനം സൃഷ്ടിച്ചു. യു എസ് - ചൈന വ്യാപാര കരാര്‍ സജീവമാണെന്ന പ്രഖ്യാപനത്തില്‍ ഏഷ്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ മുന്നോട്ട് ചലിച്ചു.

കേരള കമ്പനികളുടെ പ്രകടനം

ഏതാണ്ടെല്ലാ കേരള കമ്പനികളും നില മെച്ചപ്പെടുത്തിയ ദിവസമായിരുന്നു ഇന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ട ധനലക്ഷ്മി ബാങ്കും കേരളം ആസ്ഥാനമായുള്ള പ്രമുഖ എന്‍ ബി എഫ് സികളായ മണപ്പുറവും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസും മുത്തൂറ്റ് ഫിനാന്‍സും ഇന്ന് ഇന്നലത്തേതിനേക്കാളും താഴ്ന്ന തലത്തിലാണ് ക്ലോസ് ചെയ്തത്. പിന്നീട് റെഡ് സോണിലായ കമ്പനി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍ ലിമിറ്റഡാണ്.

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സും ഇന്ന് ഇന്നലത്തേതിനേക്കാള്‍ താഴ്ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില ഇന്നും ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News