സൂചികകള്‍ നേട്ടം തുടരുന്നു; സെന്‍സെക്‌സ് 44000ത്തിന് മുകളില്‍

ഐടി, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു

Update: 2020-11-23 12:45 GMT

ഐടി, ഫാര്‍മ, മെറ്റല്‍ ഓഹരികളുടെ കരുത്തില്‍ വിപണി സൂചികകള്‍ റിക്കാര്‍ഡുകള്‍ പിന്നിട്ടു. വ്യാപാരത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ താണ്ടി.

സെന്‍സെക്‌സ് 194.90 പോയ്ന്റ് ഉയര്‍ന്ന് 44,077.15 ലും നിഫ്റ്റി 67.50 പോയ്ന്റ് ഉയര്‍ന്ന് 12,926.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1683 ഓഹരികള്‍ നേട്ടത്തിലും 1149 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലകപ്പെട്ടു.

ഗെയ്ല്‍, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, വിപ്രോ, റിലയന്‍സ്, ഭാരത് പെട്രോളിയം, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികള്‍ 2.5 ശതമാനത്തിനും 4 ശതമാനത്തിനുമിടയില്‍ നേട്ടം രേഖപ്പെടുത്തി.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ ലൈഫ്, ടൈറ്റന്‍, എസ്ബിഐ, മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എല്‍ & ടി എന്നിവയാണ് നഷ്ടമുണ്ടാക്കിയ മുഖ്യ ഓഹരികള്‍.

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില തുടര്‍ച്ചയായി നാലാമത്തെ ദിവസവും താഴേക്കു പോയി. ഇന്ന് 10 ശതമാനം താഴ്ന്ന് 8.10 രൂപയായി. മുഖവിലയായ 10 രൂപയേക്കാള്‍ താഴെയാണ് ഓഹരി വ്യാപാരം നടത്തുന്നത്. മോറട്ടോറിയം പ്രഖ്യാപിച്ച ശേഷം 48 ശതമാനമാണ് ഓഹരിയുടെ വിലയിടിഞ്ഞത്.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

ഒരു ഡസണിലധികം കേരള കമ്പനി ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. ബാങ്ക് ഓഹരികളില്‍ സിഎസ്ബി ബാങ്കും ഫെഡറല്‍ ബാങ്കും നഷ്ടം രേഖപ്പെടുത്തി.

എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില മാത്രമാണ് ഉയര്‍ന്നത്.

ഏവിറ്റി, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിറ്റെക്‌സ്, കെഎസ്ഇ, പാറ്റ്‌സ്പിന്‍, റബ്ഫില, വി-ഗാര്‍ഡ് എന്നിവയാണ് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍.


  • അപ്പോളോ ടയേഴ്സ് 173.95
  • ആസ്റ്റര്‍ ഡി എം 166.00
  • എവിറ്റി 47.35
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 122.25
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 353.25
  • സിഎസ്ബി ബാങ്ക് 251.80
  • ധനലക്ഷ്മി ബാങ്ക് 12.40
  • ഈസ്റ്റേണ്‍ ട്രെഡ്സ് 36.90
  • എഫ്എസിടി 50.70
  • ഫെഡറല്‍ ബാങ്ക് 58.35
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 39.15
  • ഹാരിസണ്‍സ് മലയാളം 105.65
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.45
  • കേരള ആയുര്‍വേദ 49.00
  • കിറ്റെക്സ് 100.65
  • കെഎസ്ഇ 2255.70
  • മണപ്പുറം ഫിനാന്‍സ് 161.85
  • മുത്തൂറ്റ് ഫിനാന്‍സ് 1155.70
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 439.00
  • നിറ്റ ജലാറ്റിന്‍ 172.00
  • പാറ്റ്സ്പിന്‍ ഇന്ത്യ 4.35
  • റബ്ഫില ഇന്റര്‍നാഷണല്‍ 49.60
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.28
  • വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 0.89
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 179.35
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് 94.10
  • വണ്ടര്‍ലാ ഹോളിഡേയ്സ് 179.00
Tags:    

Similar News