നഷ്ടം തിരിച്ച് പിടിച്ച് വിപണി; സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ മുന്നേറി

Update: 2020-07-28 12:51 GMT

ഇന്നലത്തെ നഷ്ടം തിരിച്ച് പിടിച്ച് ഓഹരി വിപണി. സെന്‍സെക്‌സസ് 558 പോയ്ന്റ് ഉയര്‍ന്ന് 38,492.95 ലും നിഫ്റ്റി 169 പോയ്ന്റ് ഉയര്‍ന്ന് 11,318 ലുമാാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഐടി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, ബാങ്കിംഗ് ഓഹരികളുടെ പിന്‍ബലത്തിലായിരുന്നു വിപണിയുടെ മുന്നേറ്റം.

കമ്പനികളുടെ മികച്ച പാദഫല റിപ്പോര്‍ട്ടുകളും യുഎസ് വീണ്ടും ഉത്തേജകപാക്കേജുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷകളുമാണ് വിപണിക്ക് തുണയായത്. ബിഎസ്ഇ ബാങ്കിംഗ്, ഐടി, മെറ്റല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയല്‍റ്റി ഇന്‍ഡെക്‌സുകള്‍ ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നു. എല്ലാ സെക്ടറുകളിലും ബയിംഗ് പ്രകടമായിരുന്നു.

ബിഎസ്ഇ മിഡ് കാപ് സൂചികകള്‍ 0.9 ശതമാനവും സ്‌മോള്‍ കാപ് സൂചികകള്‍ 1.3 ശതമാനവും ഉയര്‍ന്നു.

ബിഎസ്ഇയിലെ 1315 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1300 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മാറ്റമില്ല. അള്‍ട്രാ ടെക് സിമന്റ്‌സാണ് ഇന്ന് കൂടുതല്‍ നേട്ടമമുണ്ടാക്കിയത്. കമ്പനി ജൂണിലവസാനിച്ച പാദത്തില്‍ 797.43 കോടി രൂപയുടെ അറ്റാദായം നേടിയ വാര്‍ത്തകള്‍ വന്നതോടെ ഓഹരി വില 7 ശതമാാനം ഉയര്‍ന്ന് 4,131 രൂപയായി.

കോട്ടക് മഹീന്ദ്ര, ടാാറ്റ മോട്ടോഴ്‌സ്, ഗ്രാസിം ഇന്ത്യ, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്,, സ്രീ സിമന്റ്‌സ് തുടങ്ങിയ ഓഹരികളും ഇന്ന് നാലു ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയില്‍ നേട്ടമുണ്ടാക്കി. ഭാരതി, എയര്‍ ടെല്‍, ഐസിഐസിഐ ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഒഎന്‍ജിസി, നൈസ്ലെ, ഏഷ്യന്‍ പെയ്ന്റ്‌സ്, ഇന്ത്യന്‍ ഓയ്ല്‍ തുടങ്ങിയവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. ആഗോള വിപണികളില്‍ സമ്മിശ്ര പ്രകടനമായിരുന്നു. യൂറോപ്യന്‍ വിപണികള്‍ ഇന്ന് ഇടിവിലായിരുന്നു. ഏഷ്യന്‍ വിപണികളില്‍ ജപ്പാന്റെ നിക്കി ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്വര്‍ണം ഇന്നും മുന്നേറ്റം തുടര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു. ആസ്റ്റര്‍ ഡിഎം, ഹാരിസണ്‍സ് മലയാളം, വിക്ടറി പേപ്പര്‍ എന്നീ ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ ബാങ്ക് സൂചികകള്‍ ഇന്ന് നേട്ടത്തിലായിരുന്നെങ്കിലും കേരള ബാങ്കുകളുടെ ഓഹരികളില്‍ അത് പ്രതിഫലിച്ചില്ല. സിഎസ്ബി ബാങ്ക് 3.14 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.01 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.17 ശതമാനവും ഫെഡറല്‍ ബാങ്ക് 0.80 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

എന്‍ബിഎഫ്‌സികൡ മണപ്പുറം, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. അതേ സമയം ധനകാര്യ മേഖലയില്‍ ജിയോജിത്ത്, ഇന്‍ഡിട്രേഡ് ഓഹരികളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News