കോവിഡിനിടയിലും നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍
റബ്ഫില ഇന്റര്‍നാഷണല്‍, എവിറ്റി നാച്വറല്‍, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ തുടങ്ങി 17 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായി
കോവിഡ് വ്യാപനത്തിനിടയിലും നേട്ടമുണ്ടാക്കി ഓഹരി വിപണി. മെറ്റല്‍, ബാങ്കിംഗ് ഓഹരികളുടെ കരുത്തിലായിരുന്നു ഇന്ന് വിപണി കുതിച്ചത്.
ഫാര്‍മ ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.6- 0.9 ശതമാനം നേട്ടമാണ് ഇന്നുണ്ടാക്കിയത്.
കേരള ഓഹരികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍ (7.35 ശതമാനം), എവിറ്റി നാച്വറല്‍ (7.18 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ (6.56 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.37 ശതമാനം), ഹാരിസണ്‍സ് മലയാളം (3.10 ശതമാനം), ഫെഡറല്‍ ബാങ്ക് (2.64 ശതമാനം), നിറ്റ ജലാറ്റിന്‍ (2.64 ശതമാനം) തുടങ്ങി 17 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം ഇന്‍ഡിട്രേഡ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കേരള ആയുര്‍വേദ, കല്യാണ്‍ ജൂവലേഴസ്്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 12 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.അപ്പോളോ ടയേഴ്‌സ് 200.25
ആസ്റ്റര്‍ ഡി എം 145.70
എവിറ്റി 47.00
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 112.95
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 351.55
സിഎസ്ബി ബാങ്ക് 257.00
ധനലക്ഷ്മി ബാങ്ക് 14.30
ഈസ്റ്റേണ്‍ ട്രെഡ്‌സ് 58.50
എഫ്എസിടി 105.55
ഫെഡറല്‍ ബാങ്ക് 73.95
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.00
ഹാരിസണ്‍സ് മലയാളം 149.80
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.00
കല്യാണ്‍ ജൂവലേഴ്‌സ് 63.85
കേരള ആയുര്‍വേദ 54.05
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 22.90
കിറ്റെക്‌സ് 97.15
കെഎസ്ഇ 2125.00
മണപ്പുറം ഫിനാന്‍സ് 146.70
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 365.25
മുത്തൂറ്റ് ഫിനാന്‍സ് 1173.95
നിറ്റ ജലാറ്റിന്‍ 164.45
പാറ്റ്‌സ്പിന്‍ ഇന്ത്യ 4.49
റബ്ഫില ഇന്റര്‍നാഷണല്‍ 63.50
സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.93
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.76
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 108.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 225.25
വണ്ടര്‍ലാ ഹോളിഡേയ്‌സ് 179.10