നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍

കേരള കമ്പനികളില്‍ പത്തെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2021-04-29 12:00 GMT

ഈ മാസത്തെ അവധി വ്യാപാര കരാറുകളുടെ കാലാവധി തീരുന്ന ദിവസമായ ഇന്ന് ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിപണി നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 32.10 പോയ്ന്റ് ഉയര്‍ന്ന് 49765.94 പോയ്ന്റിലും നിഫ്റ്റി 30.40 പോയ്ന്റ് ഉയര്‍ന്ന് 14894.90 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1376 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1505 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 176 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. ഹീറോ മോട്ടോകോര്‍പ്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയവയക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.
മെറ്റല്‍ സൂചികയാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. 4.5 ശതമാനം ഉയര്‍ച്ചയാണ് സൂചികയില്‍ ഇന്നുണ്ടായത്. ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകള്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളില്‍ കാര്യമായ മാറ്റം ഉണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ പത്തെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 5.56 ശതമാനം നേട്ടവുമായി പാറ്റ്‌സ്പിന്‍ ഇന്ത്യ അതില്‍ മുന്നിലുണ്ട്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.13 ശതമാനം), സിഎസ്ബി ബാങ്ക് (1.99 ശതമാനം), എഫ്എസിടി (1.98 ശതമാനം), ഹാരിസണ്‍സ് മലയാളം (1.14 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം എവിറ്റി, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫെഡറല്‍ ബാങ്ക് തുടങ്ങി 19 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

അപ്പോളോ ടയേഴ്‌സ് 207.85

ആസ്റ്റര്‍ ഡി എം 146.05

എവിറ്റി 48.90

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 130.25

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 358.35

സിഎസ്ബി ബാങ്ക് 260.90

ധനലക്ഷ്മി ബാങ്ക് 14.12

ഈസ്റ്റേണ്‍ ട്രെഡ്‌സ് 60.00

എഫ്എസിടി 113.55

ഫെഡറല്‍ ബാങ്ക് 77.60

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 52.10

ഹാരിസണ്‍സ് മലയാളം 151.10

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.60

കല്യാണ്‍ ജൂവലേഴ്‌സ് 61.30

കേരള ആയുര്‍വേദ 54.95

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 23.30

കിറ്റെക്‌സ് 97.55

കെഎസ്ഇ 2115.00

മണപ്പുറം ഫിനാന്‍സ് 147.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 379.20

മുത്തൂറ്റ് ഫിനാന്‍സ് 1176.95

നിറ്റ ജലാറ്റിന്‍ 166.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 4.75

റബ്ഫില ഇന്റര്‍നാഷണല്‍ 67.60

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.02

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.78

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 100.90

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 223.80

വണ്ടര്‍ലാ ഹോളിഡേയ്‌സ് 177.00 


Tags:    

Similar News