ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടം തുടര്‍ന്ന് ഓഹരി വിപണി

കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി

Update:2021-02-05 17:12 IST

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണിയില്‍ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. സെന്‍സെക്‌സ് 117.34 പോയ്ന്റ് ഉയര്‍ന്ന് 50731.63 പോയ്ന്റിലും നിഫ്റ്റി 28.60 പോയ്ന്റ് ഉയര്‍ന്ന് 14924.30 പോയ്ന്റിലും ക്ലോസ് ചെയ്തു. 1281 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1637 ഓഹരികള്‍ക്ക് വിപണിയില്‍ കാലിടറി. 146 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തിയത് വിപണിക്ക് പ്രതീക്ഷയായി.
എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഡിവിസ് ലാബ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ റെഡ്ഡീസ് ലാബ്‌സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി സൂചിക വീണ്ടുമുയര്‍ന്നെങ്കിലും കേരള കമ്പനികളെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല ഇന്ന്്. ഏഴ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ്പിന്‍ (4.98 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.65 ശതമാനം), എഫ്എസിടി (3.72 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (2.62 ശതമാനം), കിറ്റെക്‌സ് (0.70 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.56 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.05 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കമ്പനികള്‍.
അതേസമയം ഹാരിസണ്‍സ് മലയാളം, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, ഇന്‍ഡിട്രേഡ്, വെര്‍ടെക്‌സ് സെക്യൂരിറ്റീസ്, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 21 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

  • അപ്പോളോ ടയേഴ്‌സ് 241.40
  • ആസ്റ്റര്‍ ഡി എം 151.90
  • എവിറ്റി 46.20
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 144.00
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 347.20
  • സിഎസ്ബി ബാങ്ക് 219.35
  • ധനലക്ഷ്മി ബാങ്ക് 14.05
  • ഈസ്റ്റേണ്‍ ട്രെഡ്‌സ് 43.85
  • എഫ്എസിടി 85.00
  • ഫെഡറല്‍ ബാങ്ക് 83.15
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.55
  • ഹാരിസണ്‍സ് മലയാളം 116.45
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.00
  • കേരള ആയുര്‍വേദ 50.10
  • കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 27.40
  • കിറ്റെക്‌സ് 108.00
  • കെഎസ്ഇ 2143.00
  • മണപ്പുറം ഫിനാന്‍സ് 176.75
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 397.80
  • മുത്തൂറ്റ് ഫിനാന്‍സ് 1168.25
  • നിറ്റ ജലാറ്റിന്‍ 172.60
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 5.69
  • റബ്ഫില ഇന്റര്‍നാഷണല്‍ 57.30
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.41
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.75
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 102.65
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 240.65
  • വണ്ടര്‍ലാ ഹോളിഡേയ്‌സ് 206.00

Tags:    

Similar News