തുടര്‍ച്ചയായ മൂന്നാം ദിനവും നേട്ടമുണ്ടാക്കി ഓഹരി വിപണി

ധനലക്ഷ്മി ബാങ്ക്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് തുടങ്ങി 17 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-01-12 12:23 GMT

രണ്ടു ദിവസമായി തുടരുന്ന മുന്നേറ്റം നിലനിര്‍ത്തി ഓഹരി വിപണി. മൂന്നാം ദിവസം പൊതുമേഖലാ ബാങ്കുകളുടെയും ഓട്ടോ ഓഹരികളുടെയും കരുത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 247.79 പോയ്ന്റ് ഉയര്‍ന്ന് 49517.11 പോയ്ന്റിലും നിഫ്റ്റി 78.70 പോയ്ന്റ് ഉയര്‍ന്ന് 14563.50 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പിനിടയിലാണ് ബാങ്ക് ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.
1647 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1387 ഓഹരികള്‍ക്ക് കാലിടറി. 158 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടാറ്റ മോട്ടോഴ്‌സ്, ഗെയ്ല്‍, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഏഷ്യന്‍ പെയ്ന്റ്‌സ്, ടൈറ്റാന്‍ കമ്പനി, നെസ്ലെ, എച്ച് യു എല്‍, സണ്‍ ഫാര്‍മ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കിയ ദിനമാണിന്ന്്. 11.90 ശതമാനം നേട്ടത്തോടെ ധനലക്ഷ്മി ബാങ്ക് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നിലുണ്ട്. 1.67 രൂപ വര്‍ധിച്ച് ഓഹരി വില 15.70 രൂപയിലെത്തി. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ ഓഹരി വില 9.20 രൂപ വര്‍ധിച്ച് (8.78 ശതമാനം) 114 രൂപയിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് 49 പൈസ വര്‍ധിച്ച് (5.40 ശതമാനം) 9.56 രൂപയിലുമെത്തി. ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.94 ശതമാനം), കേരള ആയുര്‍വേദ (3.80 ശതമാനം), നിറ്റ ജലാറ്റിന്‍ (2 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
തുടര്‍ച്ചയായ രണ്ടു ദിവസത്തെ വന്‍ നേട്ടത്തിനു ശേഷം എഫ്എസിടി ഓഹരി വിലയിടിഞ്ഞു. 4.45 രൂപയാണ് ഇന്ന് കുറഞ്ഞത്. 4.90 ശതമാനം. 86.40 രൂപയാണ് ഇന്നത്തെ ഓഹരി വില. ഇന്‍ഡിട്രേഡ്, ഹാരിസണ്‍സ് മലയാളം, വി ഗാര്‍ഡ്, കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ തുടങ്ങി 11 കമ്പനികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയത്.

അപ്പോളോ ടയേഴ്‌സ് 192.75
ആസ്റ്റര്‍ ഡി എം 164.55
എവിറ്റി 48.85
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 152.05
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 392.40
സിഎസ്ബി ബാങ്ക് 230.75
ധനലക്ഷ്മി ബാങ്ക് 15.70
ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.00
എഫ്എസിടി 86.40
ഫെഡറല്‍ ബാങ്ക് 76.25
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 56.25
ഹാരിസണ്‍സ് മലയാളം 122.45
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.60
കേരള ആയുര്‍വേദ 55.95
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 30.10
കിറ്റെക്‌സ് 113.00
കെഎസ്ഇ 2114.80
മണപ്പുറം ഫിനാന്‍സ് 173.45
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 422.80
മുത്തൂറ്റ് ഫിനാന്‍സ് 1277.00
നിറ്റ ജലാറ്റിന്‍ 176.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 7.40
റബ്ഫില ഇന്റര്‍നാഷണല്‍ 61.30
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.56
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.80
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 114.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 211.45
വണ്ടര്‍ലാ ഹോളിഡേയ്‌സ് 207.55


Tags:    

Similar News