ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിഞ്ഞ് ഓഹരി സൂചികകള്‍
ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, നിറ്റ ജലാറ്റിന്‍ അടക്കം ഏഴ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്
ചാ്ഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കാനാവാതെ ഓഹരി വിപണി. സെന്‍സെക്‌സ് 530.95 പോയ്ന്റ് ഇടിഞ്ഞ് 48347.59 പോയ്ന്റിലും നിഫ്റ്റി 133 പോയ്ന്റ് ഇടിഞ്ഞ് 14238.90 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഡോ- ചൈന അതിര്‍ത്തിയിലെ അസ്വസ്ഥതകളും ആഗോള വിപണിയി ദുര്‍ബലമായതും വിപണിക്ക് തിരിച്ചടിയായി. ഫാര്‍മ ഒഴികെയുള്ള ഓഹരികളെല്ലാം കയ്പ് രുചിച്ചു. യുഎസ് ഫെഡ് മീറ്റിംഗില്‍ എടുക്കുന്ന നയതീരുമാനങ്ങളാകും വരും ദിവസങ്ങളില്‍ ആഗോള വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇന്ത്യന്‍ വിപണിയിലാകട്ടെ കേന്ദ്ര ബജറ്റ് വരെ ഈ ചാഞ്ചാട്ടം നിലനിന്നേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇന്ന് 915 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. 2009 ഓഹരികള്‍ക്ക് നേട്ടമുക്കാനാകാതെ പോയപ്പോളള്‍് 152 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്. എച്ച് സി എല്‍ ടെക്‌നോളജീസ്, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. അതേസമയം ഗ്രാസിം ഇന്‍ഡസ്ട്രീസ്, യുപിഎല്‍, സിപ്ല, ഹീറോ മോട്ടോകോര്‍പ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 3.10 ശതമാനം നേട്ടമായി ഹാരിസണ്‍സ് മലയാളമാണ് മുന്നിലുള്ളത്. 3.70 രൂപ ഉയര്‍ന്ന് ഇന്ന് ഓഹരി വില 123.20 രൂപയായി. കേരള ആയുര്‍വേദ (2.99), നിറ്റ ജലാറ്റിന്‍ (1.93 ശതമാനം), കെഎസ്ഇ (1.90 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.67 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.64 ശതമാനം), ഇന്‍ഡിട്രേഡ് (0.29 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
അതേസമയം, അപ്പോളോ ടയേഴ്‌സ് (8.95 ശതമാനം), കിംഗ് ഇന്‍ഫ്രാ (8.44 ശതമാനം), എഫ്എസിടി (5.52 ശതമാനം), വിക്ടറി പേപ്പര്‍ ആന്റ് ബോര്‍ഡ്‌സ് (5.16 ശതമാനം) തുടങ്ങി 20 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരിയില്‍ മാറ്റമൊന്നുമുണ്ടായില്ല.