കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, എഫ്എസിടി തുടങ്ങി 14 കേരള ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, എഫ്എസിടി തുടങ്ങി 14 കേരള ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-03-10 11:46 GMT

തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്ന് ഓഹരി സൂചികകള്‍. ഐറ്റി, മെറ്റല്‍, ഫാര്‍മ ഓഹരികളുടെ കരുത്തിലാണ് ഇന്ന് വിപണിയുടെ മുന്നേറ്റം. സെന്‍സെക്‌സ് 254.03 പോയ്ന്റ് ഉയര്‍ന്ന് 51,279.51 പോയ്ന്റും നിഫ്റ്റി 76.40 പോയ്ന്റ് ഉയര്‍ന്ന് 15174.80 പോയ്ന്റിലും ക്ലോസ് ചെയ്തു. 1609 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1322 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 170 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, സണ്‍ഫാര്‍മ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഒഎന്‍ജിസി, ഐഒസി, എച്ച്ഡിഎഫ്‌സി ലൈഫ്, ഗെയ്ല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും ഇന്ത്യന്‍ വിപണിക്ക് പ്രചോദനമായി. ഫെബ്രുവരിയില്‍ വാഹന റീറ്റെയ്ല്‍ വില്‍പ്പന 10.59 ശതമാനം വളര്‍ച്ച നേടിയിരിക്കുന്നുവെന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ വില്‍പ്പനയില്‍ 4.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാനത്താണിത്.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ പകുതിയും ഇന്ന് നേട്ടമുണ്ടാക്കി. 5.47 ശതമാനം നേട്ടവുമായി കിറ്റെക്‌സാണ് മികച്ച പ്രകടനം നടത്തിയത്. മുത്തൂറ്റ് ഫിനാന്‍സ് (3.30 ശതമാനം), എഫ്എസിടി (2.91 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.32 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.26 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.83 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
അതേസമയം കേരള ആയുര്‍വേദ, ഹാരിസണ്‍സ് മലയാളം, പാറ്റ്‌സ്പിന്‍ ഇന്ത്യ, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, കെഎസ്ഇ തുടങ്ങി 13 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 237.30

ആസ്റ്റര്‍ ഡി എം 142.90

എവിറ്റി 47.85

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 133.20

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 381.75

സിഎസ്ബി ബാങ്ക് 261.00

ധനലക്ഷ്മി ബാങ്ക് 14.99

ഈസ്റ്റേണ്‍ ട്രെഡ്‌സ് 64.95

എഫ്എസിടി 118.55

ഫെഡറല്‍ ബാങ്ക് 86.10

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 60.20

ഹാരിസണ്‍സ് മലയാളം 150.25

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 39.50

കേരള ആയുര്‍വേദ 58.20

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.50

കിറ്റെക്‌സ് 111.75

കെഎസ്ഇ 2270.00

മണപ്പുറം ഫിനാന്‍സ് 162.55

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 403.00

മുത്തൂറ്റ് ഫിനാന്‍സ് 1301.80

നിറ്റ ജലാറ്റിന്‍ 172.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.58

റബ്ഫില ഇന്റര്‍നാഷണല്‍ 59.95

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.54

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.89

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 100.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 226.55

വണ്ടര്‍ലാ ഹോളിഡേയ്‌സ് 219.80

Tags:    

Similar News