ആശങ്കയൊഴിയാതെ വിപണി സൂചികകള്‍ താഴേക്ക്

കേരള ഓഹരികളില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2021-03-24 11:40 GMT

ദുര്‍ബലമായ ആഗോള സൂചനകളും ഉയര്‍ന്നു വരുന്ന കോവിഡ് കേസുകളും മൂലം വിപണി വലിയ ചാഞ്ചാട്ടങ്ങള്‍ സാക്ഷിയാവുകയും ദിവസാവസാനം ഇടിവോടെ വ്യാപാരം അവസാനിപ്പി്‌ക്കേണ്ടി വരികയും ചെയ്തു. കോവിഡിന്റെ രണ്ടും മൂന്നൂം തരംഗങ്ങള്‍ യഥാക്രമം ഇന്ത്യയിലും യൂറോപ്പിലും വീശിയപ്പോള്‍ സാമ്പത്തികമായ തിരിച്ചവരവിനെ കുറിച്ചുയര്‍ന്ന ആശങ്കകളെ തുടര്‍ന്ന് ഫാര്‍മ ഒഴികെയുള്ള ഓഹരികളെല്ലാം വന്‍തോതില്‍ വിറ്റഴിക്കലിന് വിധേയമായി.

സെന്‍സെക്‌സ് 871.13 പോയ്ന്റ് ഇടിഞ്ഞ് 49180.31 പോയ്ന്റിലും നിഫ്റ്റി 265.35 പോയ്ന്റ് ഇടിഞ്ഞ് 14549.40 പോയ്ന്റിലും ക്ലോസ് ചെയ്തു. 842 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 2115 ഓഹരികളുടെ വിലയില്‍ ഇടിവ് നേരിട്ടു. 167 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
സിപ്ല, ഏഷ്യന്‍ പെയ്ന്റ്‌സ്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെ വിലയിടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികള്‍ക്ക് തിരിച്ചടികളുടെ ദിവസമായിരുന്നു ഇന്ന്. മൂന്നെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ (0.84 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.70 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (0.24 ശതമാനം) എന്നിവയാണ് നാമമാത്രമായെങ്കിലും നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ഈ്‌സ്‌റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, എഫ്എസിടി, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ഫെഡറല്‍ ബാങ്ക്, അപ്പോളോ ടയേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കേരള ആയുര്‍വേദ തുടങ്ങി 25 കേരള ഓഹരികളുടെയും വിലയില്‍ ഇടിവുണ്ടായി.




 


Tags:    

Similar News