വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് വീണ്ടും 50,000 ത്തിന് മുകളില്‍

വണ്ടര്‍ലാ ഹോളിഡേയ്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് തുടങ്ങി 13 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-03-30 12:21 GMT

ഐറ്റി, എഫ്എംസിജി, മെറ്റല്‍, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകള്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 1128.08 പോയ്ന്റ് ഉയര്‍ന്ന് 50136.58 പോയ്ന്റിലും നിഫ്റ്റി 337.80 പോയ്ന്റ് ഉയര്‍ന്ന് 14845.10 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1529 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1386 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 197 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

യുപിഎല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച് സി എല്‍ ടെക്‌നോളജീസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ആക്‌സിസ് ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. നിഫ്്റ്റി ഐറ്റി, മെറ്റല്‍, ഫാര്‍മ തുടങ്ങിയവ 2-3 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു.
ശക്തമായ ആഗോള വിപണി ഇന്ത്യന്‍ വിപണിക്കും ആവേശം പകര്‍ന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ 3 ട്രില്യണ്‍ ഡോളറിന്റെ ഇന്‍ഫ്രാപാക്കേജില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ആഗോള വിപണി ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാര്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ വ്യാപകമാക്കുന്നതായ റിപ്പോര്‍ട്ടുകളും ആഭ്യന്തര വിപണിക്ക് പ്രതീക്ഷ നല്‍കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. വണ്ടര്‍ലാ ഹോളിഡേയ്‌സ് 7.23 ശതമാനം നേട്ടവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 6.88 ശതമാനം നേട്ടവുമായി തൊട്ടുപിന്നിലുണ്ട്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (4.48 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.54 ശതമാനം), ആസ്റ്റര്‍ ഡിഎം (3.45 ശതമാനം). റബ്ഫില ഇന്റര്‍നാഷണല്‍(3.16 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍.
അതേസമയം ഇന്‍ഡിട്രേഡ് (3.33 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.29 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.26 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.7 ശതമാനം), ഫെഡറല്‍ ബാങ്ക് (1.17 ശതമാനം) തുടങ്ങി 13 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.



 



Tags:    

Similar News