തുടര്‍ച്ചയായ രണ്ടാം ദിനത്തിലും സൂചികകളില്‍ ഇടിവ്

ഇന്‍ഡിട്രേഡ്, എവിറ്റി, കിറ്റെക്‌സ് തുടങ്ങി 15 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

Update:2021-05-20 17:09 IST

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി ഇടിവ് രേഖപ്പെടുത്തി. സൂചികകള്‍ ഉയര്‍ന്നും താഴ്്ന്നും ഒടുവില്‍ നേട്ടമുണ്ടാക്കാനാവാതെ അവസാനിച്ചപ്പോള്‍ മെറ്റല്‍ ഓഹരികള്‍ക്കാണ് വലിയ തിരിച്ചടി നേരിട്ടത്.

സെന്‍സെക്‌സ് 337.78 പോയ്ന്റ് ഇടിഞ്ഞ് 49564.86 പോയ്ന്റിലും നിഫ്റ്റി 124.20 പോയ്ന്റ് ഇടിഞ്ഞ് 14906 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1614 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1397 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 161 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, ബിപിസിഎല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍ കമ്പനി തുടങ്ങിയവ നേട്ടമുണ്ടാക്കി.
പിഎസ്‌യു ബാങ്ക് ഒഴികെ ബാക്കിയെല്ലാ സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. മെറ്റല്‍ സൂചികയില്‍ 3 ശതമാനം ഇടിവാണ് ഇന്നുണ്ടായത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 12.52 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് മികച്ച പ്രകടനം നടത്തി. എവിറ്റി (7.10 ശതമാനം), കിറ്റെക്‌സ് (5.93 ശതമാനം), എഫ്എസിടി (4.81 ശതമാനം), വെര്‍ട്ടെക്‌സ് സെക്യുരിറ്റീസ് (4.55 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.52 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.49 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (1.86 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളാണ്.
ഈസ്റ്റേണ്‍ ട്രെഡ്‌സ്, സിഎസ്ബി ബാങ്ക്, ആസ്റ്റര്‍ ഡി എം, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കല്യാണ്‍ ജൂവലേഴ്‌സ്, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങി 13 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. കെഎസ്ഇ ലിമിറ്റഡിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.



 




Tags:    

Similar News