മുന്നേറ്റം, താഴ്ച, നേട്ടത്തോടെ ക്ലോസിംഗ്

ഇന്നും ചാഞ്ചാടി ഓഹരി സൂചികകള്‍

Update: 2021-05-26 12:24 GMT

മുന്നേറ്റം, താഴ്ച, പിന്നെ ഉയര്‍ച്ചയില്‍ ക്ലോസിംഗ്. ഇതായിരുന്നു ഇന്നും ഓഹരി വിപണിയിലെ തിരക്കഥ. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്, പലിശ വര്‍ധനയെ സംബന്ധിച്ച പേടി, പണപ്പെരുപ്പ ഭീഷണി തുടങ്ങി നിരവധി ഘടകങ്ങള്‍ വിപണിയെ സ്വാധീനിക്കാനുണ്ടായിരുന്നു.

വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയിലുണ്ടായ നിക്ഷേപ താല്‍പ്പര്യം സെന്‍സെക്‌സിനെ ഏറെ മുന്നോട്ട് നയിച്ചു. 436 പോയ്‌ന്റോളം ഉയര്‍ന്ന് 51,073 തൊട്ട സെന്‍സെക്‌സ് പക്ഷേ ക്ലോസിംഗ് വേളയില്‍ 51,017.5 എന്ന തലത്തിലെത്തി. ഉയര്‍ന്നത് 380 പോയ്ന്റ്, അഥവാ 0.75 ശതമാനം.

നിഫ്റ്റി വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 15,320 ലെത്തിയെങ്കിലും ക്ലോസിംഗ് 15,301 ലായിരുന്നു. നേട്ടം 93 പോയ്ന്റ് അഥവാ 0.6 ശതമാനം. നിഫ്റ്റി മെറ്റല്‍ സൂചികകള്‍ ഇന്ന് രണ്ടുശതമാനത്തിലേറെ ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ധനലക്ഷ്മി ബാങ്ക് ഒഴികെ കേരള ബാങ്കുകളുടെ ഓഹരി വിലകള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. സിഎസ്ബി ബാങ്ക് ഓഹരി വില മൂ്ന്ന് ശതമാനത്തിലേറെ വര്‍ധിച്ചു. ഇന്‍ഡിട്രേഡിന്റെ ഓഹരി വിലയില്‍ 12.17 ശതമാനം വര്‍ധനയാണുണ്ടായത്. കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വിലയും ഇന്ന് അഞ്ച് ശതമാനത്തിലേറെ കൂടി. വി ഗാര്‍ഡ് ഓഹരി വില നാലര ശതമാനത്തോളമാണ് വര്‍ധിച്ചത്.




 


Tags:    

Similar News