ഐറ്റി തളര്‍ന്നു, എഫ്എംസിജി നേട്ടമുണ്ടാക്കി സൂചികകളില്‍ ഇടിവ്

നിറ്റ ജലാറ്റിന്‍, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു

Update:2022-08-29 16:43 IST

എഫ്എംസിജി ഒഴികെയുള്ള മേഖലകളെല്ലാം വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടപ്പോള്‍ ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 861.25 പോയ്ന്റ് ഇടിഞ്ഞ് 57972.62 പോയ്ന്റിലും നിഫ്റ്റി 246 പോയ്ന്റ് ഇടിഞ്ഞ് 17312.90 പോയ്ന്റ്ിലുമാണ് ഇ്ന്ന് വ്യാപാരം അവസാനിപ്പിച്ചത്.

1414 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1989 ഓഹരികളുടെ വില ഇടിഞ്ഞു. 205 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, എച്ച് സി എല്‍ ടെക്‌നോളജീസ്, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. അതേസമയം ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി, അപ്പോളോ ഹോസ്പിറ്റല്‍സ്, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
എഫ്എംസിജി, ഓയ്ല്‍ & ഗ്യാസ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇടിവ് രേഖപ്പെടുത്തി. ബാങ്ക്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, മെറ്റല്‍, പി എസ് യു ബാങ്ക്, റിയല്‍റ്റി തുടങ്ങിയവ 1-3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. നിറ്റ ജലാറ്റിന്‍ (10.11 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (9.99 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (9.97 ശതമാനം), പാറ്റസ്്പിന്‍ ഇന്ത്യ (4.93 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ (4.45 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.22 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.53 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ എവിറ്റി, എഫ്എസിടി, കല്യാണ്‍ ജൂവലേഴ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, കിറ്റെക്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 242.35

ആസ്റ്റര്‍ ഡി എം 225.10

എവിറ്റി 103.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 201.40

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 377.25

സിഎസ്ബി ബാങ്ക് 208.00

ധനലക്ഷ്മി ബാങ്ക് 12.00

ഈസ്റ്റേണ്‍ ട്രെഡ്‌സ് 36.50

എഫ്എസിടി 121.80

ഫെഡറല്‍ ബാങ്ക് 113.10

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.00

ഹാരിസണ്‍സ് മലയാളം 165.60

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 28.30

കല്യാണ്‍ ജൂവലേഴ്‌സ് 77.35

കേരള ആയുര്‍വേദ 73.00

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 111.40

കിറ്റെക്‌സ് 227.00

കെഎസ്ഇ 1960.30

മണപ്പുറം ഫിനാന്‍സ് 102.55

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 202.35

മുത്തൂറ്റ് ഫിനാന്‍സ് 1037.60

നിറ്റ ജലാറ്റിന്‍ 465.75

പാറ്റ്‌സ്പിന്‍ ഇന്ത്യ 9.57

റബ്ഫില ഇന്റര്‍നാഷണല്‍ 99.05

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 136.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.16

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.30

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 230.40

വണ്ടര്‍ലാ ഹോളിഡേയ്‌സ് 372.05


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel 

Tags:    

Similar News