ഐറ്റി താങ്ങായി; സൂചികകളില്‍ ഇന്നും മുന്നേറ്റം

വണ്ടര്‍ലാ ഹോളിഡേയ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് തുടങ്ങി 9 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു, ഇന്‍ഡിട്രേഡ് കാപിറ്റല്‍ ലിമിറ്റഡിന്റെ ഓഹരി വിലയില്‍ 17 ശതമാനത്തിലേറെ ഇടിവ്

Update: 2022-08-03 10:57 GMT

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍. തുടര്‍ച്ചയായ ആറാം ദിവസവും സൂചികകള്‍ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 214.17 പോയ്ന്റ് ഉയര്‍ന്ന് 58350.53 പോയ്ന്റിലെത്തി. നിഫ്റ്റി 42.70 പോയ്ന്റ് നേട്ടത്തോടെ 17388.20 പോയ്ന്റില്‍ ക്ലോസ് ചെയ്തു.

1337 ഓഹരികള്‍ക്ക് ഇന്ന് നേട്ടമു്ണ്ടാക്കാന്‍ കഴിഞ്ഞു. എന്നാല്‍ 1934 ഓഹരികളുടെ വില ഇടിഞ്ഞു. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ടൈറ്റന്‍ കമ്പനി തുടങ്ങിയ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. മാരുതി സുസുകി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയവയ്ക്ക് ഇന്ന് വിപണിയില്‍ കാലിടറി. ഐറ്റി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 0.6 ശതമാനവും സ്‌മോള്‍കാപ് സൂചികയില്‍ 0.28 ശതമാനവും ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ 9 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.75 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.91 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (0.90 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (0.68 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.42 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.24 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.24 ശതമാനം), കെഎസ്ഇ (0.20 ശതമാനം), നിറ്റ ജലാറ്റിന്‍ (0.19 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കേരള ആയുര്‍വേദ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പാറ്റ്‌സ്പിന്‍ ഇന്ത്യ, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, എവിറ്റി തുടങ്ങി 20 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.



 



Tags:    

Similar News