സൂചികകള്‍ പുതിയ ഉയരത്തില്‍; ഐറ്റി ഓഹരികള്‍ തിളങ്ങി

കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമേ ഇന്ന് നേട്ടമുണ്ടാക്കാനായുള്ളൂ

Update: 2021-08-13 11:09 GMT

ഐറ്റി, മെറ്റല്‍, എഫ്എംസിജി ഓഹരികളുടെ കരുത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 593.31 പോയ്ന്റ് ഉയര്‍ന്ന് 55437.29 പോയ്ന്റിലും നിഫ്റ്റി 164.70 പോയ്ന്റ് ഉയര്‍ന്ന് 16529.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1412 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായപ്പോള്‍ 1583 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 81 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ടിസിഎസ്, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍, എച്ച് സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഐഷര്‍ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, സിപ്ല, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടമുണ്ടാക്കി. ഐറ്റി സൂചികയില്‍ ഒരു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ വലിയ മാറ്റമില്ലാതെ തുടരുന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2.53 ശതമാനം നേട്ടമുണ്ടാക്കിയ കേരള ആയുര്‍വേദ ആണ് ഇതില്‍ മുന്നില്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.93 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.85 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.13 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.02 ശതമാനം), സിഎസ്ബി ബാങ്ക് (0.55 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.42 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.36 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, കെഎസ്ഇ, നിറ്റ ജലാറ്റിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, എവിറ്റി തുടങ്ങി 21 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

അപ്പോളോ ടയേഴ്‌സ് 225.30

ആസ്റ്റര്‍ ഡി എം 162.35

എവിറ്റി 74.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 145.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 358.00

സിഎസ്ബി ബാങ്ക് 321.85

ധനലക്ഷ്മി ബാങ്ക് 16.50

ഈസ്റ്റേണ്‍ ട്രെഡ്‌സ് 46.90

എഫ്എസിടി 128.35

ഫെഡറല്‍ ബാങ്ക് 85.25

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 82.95

ഹാരിസണ്‍സ് മലയാളം 200.00

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 40.00

കല്യാണ്‍ ജൂവലേഴ്‌സ് 66.20

കേരള ആയുര്‍വേദ 60.70

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.90

കിറ്റെക്‌സ് 164.05

കെഎസ്ഇ 2044.55

മണപ്പുറം ഫിനാന്‍സ് 165.70

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 404.95

മുത്തൂറ്റ് ഫിനാന്‍സ് 1453.55

നിറ്റ ജലാറ്റിന്‍ 278.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 9.45

റബ്ഫില ഇന്റര്‍നാഷണല്‍ 111.55

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.05

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.64

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 197.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 237.45

വണ്ടര്‍ലാ ഹോളിഡേയ്‌സ് 237.20




Tags:    

Similar News