പ്രതീക്ഷ തെറ്റിക്കാതെ റിസര്‍വ് ബാങ്ക്, വിപണിയില്‍ ഉത്സാഹം; മുന്നേറ്റം

സെന്‍സെക്‌സ് 1,016 പോയ്ന്റ് ഉയര്‍ന്നു

Update: 2021-12-08 12:14 GMT

നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചപ്പോള്‍ ഓഹരി വിപണിയില്‍ വീണ്ടും ബുള്ളുകള്‍ ഉത്സാഹത്തിലായി. പലിശ നിരക്കുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്ന മേഖലകളിലെ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചു. വിദേശ വിപണികളിലെ പോസിറ്റീവ് സൂചനകളുടെ ചുവടുപിടിച്ച് ഇന്ന് ഓപ്പണിംഗ് തന്നെ ഉയര്‍ച്ചയോടെ ആയിരുന്നു. പണനയം കൂടി പുറത്തുവന്നതോടെ മുന്നേറ്റം കരുത്തുറ്റതായി.

സെന്‍സെക്‌സ് 1,016 പോയ്ന്റ് ഉയര്‍ന്ന് 58,650 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 293 പോയ്ന്റ് നേട്ടത്തില്‍ 17,470ലും ക്ലോസ് ചെയ്തു. ബജാജ് ഫിനാന്‍സും ബജാജ് ഫിന്‍സെര്‍വും മികച്ച നേട്ടമുണ്ടാക്കി. റിലയന്‍സ് ഓഹരി വില 1.6 ശതമാനമാണ് ഇന്ന് കൂടിയത്.

വിശാലവിപണിയും കാര്യമായ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 1.4 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 1.5 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് ബഹുഭൂരിപക്ഷം കേരള കമ്പനികളും ഉയര്‍ച്ച രേഖപ്പെടുത്തി. അപ്പോളോ ടയേഴ്‌സ്, റബ്ഫില ഓഹരി വിലകള്‍ മൂന്നു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. വി ഗാര്‍ഡ്, വണ്ടര്‍ല, കിറ്റെക്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരി വിലകള്‍ രണ്ടുശതമാനത്തിലേറെയും ഉയര്‍ന്നു. സ്‌കൂബിഡേ ഓഹരി വില രണ്ടര ശതമാനത്തോളം താഴ്ന്നു.




 


Tags:    

Similar News