പവര്‍, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കി, ഓട്ടോ മങ്ങി: ഓഹരി സൂചികയില്‍ ഇടിവ്

റബ്ഫില ഇന്റര്‍നാഷണല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ തുടങ്ങി പത്ത് കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2021-12-14 17:44 IST

ഓഹരി വിപണിയിലെ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകള്‍ താഴേക്ക്. സെന്‍സെക്‌സ് 166.33 പോയ്ന്റ് ഇടിഞ്ഞ് 58117.09 പോയ്ന്റിലും നിഫ്റ്റ് 43.40 പോയ്ന്റ് ഇടിഞ്ഞ് 17324.90 പോയ്ന്റിലും ക്ലോസ് ചെയ്തു.

ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും ദുര്‍ബലമായ ഏഷ്യന്‍ വിപണിയും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 4.91 ശതമാനം എന്ന മൂന്നു മാസത്തെ ഉയരത്തില്‍ എത്തിയതും ഹോള്‍സെയ്ല്‍ പണപ്പെരുപ്പം 12 വര്‍ഷത്തെ ഏറ്റവും കൂടിയ 14.23 ശതമാനത്തില്‍ എത്തിയതും വിപണിയില്‍ പ്രതിഫലിച്ചു.
1695 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1462 ഓഹരികളുടെ വിലയിടിഞ്ഞു. 109 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
പവര്‍ ഗ്രിഡ് കോര്‍പറേഷന്‍. നെസ്ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഡോ റെഡ്ഡീസ് ലാബ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം ഐറ്റി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയ്ക്ക് നേട്ടമുക്കാനാകാതെ പോയി.
പവര്‍, ഫാര്‍മ, ഓയ്ല്‍ & ഗ്യാസ് സെക്ടറല്‍ സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. ഓട്ടോ, എഫ്എംസിജി, പിഎസ്‌യു ബാങ്ക് എന്നിവ നിറം മങ്ങി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 10 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. റബ്ഫില ഇന്റര്‍നാഷണല്‍ (3.44 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.47 ശതമാനം), കേരള ആയുര്‍വേദ (1.47 ശതമാനം), നിറ്റ ജലാറ്റിന്‍ (1.37 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്,
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കെഎസ്ഇ, വണ്ടര്‍ലാ ഹോളിഡേയ്‌സ്, അപ്പോളോ ടയേഴ്‌സ് തുടങ്ങി 19 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി.

അപ്പോളോ ടയേഴ്‌സ് 217.00

ആസ്റ്റര്‍ ഡി എം 190.80

എവിറ്റി 76.15

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 119.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 346.75

സിഎസ്ബി ബാങ്ക് 271.35

ധനലക്ഷ്മി ബാങ്ക് 14.76

ഈസ്റ്റേണ്‍ ട്രെഡ്‌സ് 41.40

എഫ്എസിടി 117.65

ഫെഡറല്‍ ബാങ്ക് 91.00

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 74.80

ഹാരിസണ്‍സ് മലയാളം 165.90

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.00

കല്യാണ്‍ ജൂവലേഴ്‌സ് 69.80

കേരള ആയുര്‍വേദ 69.10

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.25

കിറ്റെക്‌സ് 174.35

കെഎസ്ഇ 2150.20

മണപ്പുറം ഫിനാന്‍സ് 173.65

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 367.80

മുത്തൂറ്റ് ഫിനാന്‍സ് 1490.75

നിറ്റ ജലാറ്റിന്‍ 225.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 9.31

റബ്ഫില ഇന്റര്‍നാഷണല്‍ 105.10

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 147.10

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.32

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.70

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 235.50

വണ്ടര്‍ലാ ഹോളിഡേയ്‌സ് 209.35 

Tags:    

Similar News