ഓഹരി വിപണി നേട്ടത്തോടെ പുതുവര്‍ഷത്തിലേക്ക്

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി

Update:2021-12-31 17:05 IST

2020 ലെ അവസാന ദിവസം നേട്ടത്തോടെ ഓഹരി വിപണി. സെന്‍സെക്‌സ് 459.50 പോയ്ന്റ് ഉയര്‍ന്ന് 58253.82 പോയ്ന്റിലും നിഫ്റ്റി 150 പോയ്ന്റ് ഉയര്‍ന്ന് 17354 പോയ്ന്റിലും ക്ലോസ് ചെയ്തു. മെറ്റല്‍, ഓട്ടോ ഓഹരികളാണ് ഇന്ന് കൂടുതല്‍ തിളങ്ങിയത്.

2335 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 947 ഓഹരികളുടെ വില മാത്രമാണ് ഇടിഞ്ഞത്. 90 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ കമ്പനി, അള്‍ട്രാടെക് സിമന്റ്, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. എന്‍ടിപിസി, സിപ്ല, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് കാലിടറി.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ഓട്ടോ, ബാങ്ക്, എഫ്എംസിജി, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, പിഎസ് യു ബാങ്ക്, റിയല്‍റ്റി സൂചികകള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
വര്‍ഷാന്ത്യ ദിനത്തില്‍ മികച്ച പ്രകടനത്തോടെ കേരള കമ്പനികള്‍. 20 കേരള കമ്പനികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായി. സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (5.23 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.96 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.91 ശതമാനം), കിറ്റെക്‌സ് (3.69 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.17 ശതമാനം), എവിറ്റി (2.03 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എസിടി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് തുടങ്ങി ഒന്‍പത് കേരള കമ്പനികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയത്.




 



Tags:    

Similar News