ആശങ്ക ഒഴിഞ്ഞില്ല; തുടര്‍ച്ചയായി മൂന്നാംദിനവും ഓഹരി വിപണിയില്‍ ഇടിവ്
റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം തുടരുന്നത് വിപണിയെ ഇന്നും താഴ്ത്തി
തുടര്‍ച്ചയായി മൂന്നാം ദിവസവും ഇടിവോടെ ഓഹരി വിപണി. ഈ ആഴ്ചയിലെ അവസാന വ്യാപാരദിനത്തില്‍ വലിയ ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്. റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷത്തിന് അറുതി വരാത്തത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്.
സെന്‍സെക്‌സ് 54 പോയ്ന്റ് അഥവാ 0.1 ശതമാനം ഇടിഞ്ഞ് 57,833ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 28 പോയ്ന്റ് (0.16 ശതമാനം) താഴ്ന്ന് 17,276ലും ക്ലോസ് ചെയ്തു. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്കാപ് സൂചികയും സ്‌മോള്‍ കാപ് സൂചികയും 0.8 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
എട്ടോളം കമ്പനികള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര, സ്‌കൂബിഡേ എന്നീ കമ്പനികളുടെ ഓഹരി വിലകള്‍ നാല് ശതമാനത്തിലേറെ ഉയര്‍ന്നു.
ഗോള്‍ഡ് ലോണ്‍ രംഗത്തെ എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില ഇന്ന് ഒരുശതമാനത്തിലേറെ ഉയര്‍ന്നു. കേരളം ആസ്ഥാനമായുള്ള മറ്റ് എന്‍ബിഎഫ്‌സികളുടെ ഓഹരി വിലകള്‍ ഇന്ന് താഴ്ചയിലായിരുന്നു.