എഫ്എംസിജി തുണച്ചു; മുന്നേറ്റവുമായി ഓഹരി സൂചികകള്‍

വണ്ടര്‍ലാ ഹോളിഡേയ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് തുടങ്ങി 21 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update:2022-09-19 16:24 IST

മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 300.44 പോയ്ന്റ് ഉയര്‍ന്ന് 59141.23 പോയ്ന്റിലും നിഫ്റ്റി 91.50 പോയ്ന്റ് ഉയര്‍ന്ന് 17622.30 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1665 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1852 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 127 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, അദാനി പോര്‍ട്ട്‌സ്, എച്ച് യു എല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
മെറ്റല്‍, റിയല്‍റ്റി സൂചികകളില്‍ 1 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ എഫ്എംസിജി, പി എസ് യു ബാങ്ക് സൂചികകളില്‍ 1-2 ശതമാനം നേട്ടമുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
21 കേരള കമ്പനി ഓഹരികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായി. വണ്ടര്‍ലാ ഹോളിഡേയ്‌സ് 10.13 ശതമാനം നേട്ടവുമായി മുന്നില്‍ നിന്നു. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.70 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.53 ശതമാനം), കൊച്ചിന്‍ ഷിപ്പ യാര്‍ഡ് (4.52 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (3.55 ശതമാനം), സിഎസ്ബി ബാങ്ക് (2.66 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു.
എന്നാല്‍ പാറ്റ്‌സ്പിന്‍ ഇന്ത്യ, കിറ്റെക്‌സ്, എഫ്എസിടി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് തുടങ്ങി എ്ട്ട് കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.




 


Tags:    

Similar News