തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞ് സൂചികകള്‍
ഫെഡറല്‍ ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് അടക്കം നാല് കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
ഉക്രൈനിലെ പ്രതിസന്ധി ആശങ്കയായി നിലനില്‍ക്കേ തുടര്‍ച്ചയായ നാലാം ദിവസവും ഇടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 149.38 പോയ്ന്റ് ഇടിഞ്ഞ് 57683.59 പോയ്ന്റിലും നിഫ്റ്റി 69.60 പോയ്ന്റ് ഇടിഞ്ഞ് 17,206.70 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
678 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2693 ഓഹരികളുടെ വില ഇടിഞ്ഞു. 116 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ഒഎന്‍ജിസി, അദാനി പോര്‍ട്‌സ് തുടങ്ങിയവയാണ് വിലിയിടിഞ്ഞ പ്രമുഖ ഓഹരികള്‍. വിപ്രോ, ഇന്‍ഫോസിസ്, ശ്രീ സിമന്റ്‌സ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. കാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, ഫാര്‍മ, പവര്‍, റിയല്‍റ്റി സൂചികകളില്‍ 1-2 ശതമാനം ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.8-2.2 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
നാല് കേരള കമ്പനികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്.
ഫെഡറല്‍ ബാങ്ക് (1.89 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (0.90 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.47 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.36 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, സിഎസ്ബി ബാങ്ക്, പാറ്റ്‌സ്പിന്‍ ഇന്ത്യ, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഹാരിസണ്‍സ് മലയാളം, എഫ്എസിടി, കല്യാണ്‍ ജൂവലേഴ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 25 കേരള കമ്പനി ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.